SignIn
Kerala Kaumudi Online
Thursday, 04 June 2026 3.05 AM IST

വിദ്യാധൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

a

ആലപ്പുഴ: ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഒ യുമായിരുന്ന എസ്. ഡി.ഷിബുലാൽ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപം കൊടുത്ത സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകിവരുന്ന വിദ്യാധൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ (കുറഞ്ഞത് 7

എ പ്ളസും 3 എയും)​ / പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ (കുറഞ്ഞത് 2 എവൺ ഉം 3 എയും) നേടിയ,കുടുംബ വാർഷിക വരുമാനം 2ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി www.vidyadhan.org എന്ന വിലാസത്തിൽ അപേക്ഷിക്കാം.(ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് എയും ബിപ്ളസും മതിയാകും) അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് ബന്ധപ്പെടണം.ഫോൺ: +918068333500,​ 08068333500.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA