SignIn
Kerala Kaumudi Online
Saturday, 24 October 2026 1.40 AM IST

കേന്ദ്ര സർക്കാരിന് ഐക്യദാർഢ്യവുമായി ബി.ഡി.ജെ.എസ്

photo

ചേർത്തല :ട്രമ്പിന്റെ അധിക തീരുവ ഭീഷണിക്ക് വഴങ്ങാതെ രാജ്യത്തെ ധൈര്യപൂർവം മുന്നോട്ട് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, എൻ.ഡി.എ സർക്കാരിനും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. പ്രതിസന്ധികളെ അതിജീവിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലകളെ രണ്ടും മൂന്നും സംഘടനാ ജില്ലകളായി തിരിച്ചു.എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി ശില്പശാലകൾ സംഘടിപ്പിക്കും. സംസ്ഥാന ഭാരവാഹികൾക്ക് ജില്ലകളുടെ ചുമതലയും നിശ്ചയിച്ചു. സെപ്തംബർ ഒന്നു മുതൽ ഒക്ടോബർ 31വരെ അംഗത്വ ക്യാമ്പയിൻ നടത്തും.

ചേർത്തല കരപ്പുറം റെസിഡൻസിയിൽ നടന്ന എക്സിക്യൂട്ടിവ് യോഗം സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി.സംസ്ഥാന ഭാരവാഹികളായ ഉണ്ണിക്കൃഷ്ണൻ ചാലക്കുടി,പൈലി വാത്യട്ട്,തമ്പി മേട്ടുതറ, അഡ്വ.സംഗീത വിശ്വനാഥ്,അഡ്വ.പി.എസ്. ജ്യോതിസ്,പച്ചയിൽ സന്ദിപ്,ഇ.എസ്.ഷീബ ,പി.ടി.മൻമഥൻ,എ.ബി.ജയപ്രകാശ്,ഡി.പ്രേംരാജ്, അനിഷ് പുല്ലുവേലിൽ എന്നിവർ സംസാരിച്ചു.

അ​മേ​രി​ക്ക​ൻ​ ​തീ​രു​വ​:​ ​ഡി.​സി.​സി​ക​ളു​ടെ​ ​പ്ര​തി​ഷേ​ധം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ർ​ഷി​ക​ ​കേ​ര​ള​ത്തി​ന്റെ​ ​ന​ടു​വൊ​ടി​ക്കും​വി​ധം​ ​അ​മേ​രി​ക്ക​ ​ഇ​ന്ത്യ​യു​ടെ​ ​മേ​ൽ​ ​ചു​മ​ത്തി​യ​ ​പു​തി​യ​ ​തീ​രു​വ​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​എ​ല്ലാ​ ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ഡി.​സി.​സി​ക​ളു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തു​മെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സ​ണ്ണി​ ​ജോ​സ​ഫ് ​അ​റി​യി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​തെ​റ്റാ​യ​ ​വി​ദേ​ശ​ന​യ​ത്തി​ന്റെ​ ​ഫ​ല​മാ​യാ​ണ് ​ഈ​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​യ​ത്.​ ​രാ​ജ്യ​ത്തെ​ ​ആ​കെ​ ​ബാ​ധി​ക്കു​ന്ന​ ​അ​മേ​രി​ക്ക​ൻ​ ​തീ​രു​വ​ ​കേ​ര​ള​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​പ്ര​ത്യാ​ഘാ​തം​ ​ഉ​ണ്ടാ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BDJS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA