SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

 വിട്ടുനിന്ന് പ്രതിപക്ഷം ഓം പ്രകാശ് മാഥൂർ 29-ാമത് ഗവർണർ

1

തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷനേതാവുൾപ്പെടെ പ്രതിപക്ഷത്തെ അംഗങ്ങൾ വിട്ടുനിന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി.സതീശനും ഹൈക്കോടതി ചീഫ് ജസ്റ്റിസും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും പൊതുഭരണ പ്രിൻസിപ്പൽസെക്രട്ടറി ഡോ.ബി.അശോകും ചേർന്നാണ് വേദിയിലേക്ക് സ്വീകരിച്ചത്.

ഗവർണറുടെ നിയമനഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിപക്ഷനേതാവ് പിണറായി വിജയനോ മറ്റ് പ്രതിപക്ഷനേതാക്കളോ പങ്കെടുത്തില്ല. സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാംഗ്, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, റോജി എം.ജോൺ, സണ്ണി ജോസഫ്, ഷിബു ബേബിജോൺ, സി.പി.ജോൺ, കെ.എ.തുളസി, മേയർ വി.വി.രാജേഷ്, ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ് , അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ എം.വിൻസെന്റ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി മനോജ് എബ്രഹാം, എ.ഡി.ജി.പി പി.വിജയൻ, ഐ.ജിമാരായ എസ്.ശ്യാംസുന്ദർ, ആർ.നിശാന്തിനി തുടങ്ങിയവർ പങ്കെടുത്തു.

 രാ​ജ​സ്ഥാ​നി​ൽ​ ​നി​ന്ന് ​പാ​ച​ക​ക്കാർ

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​ഓം​പ്ര​കാ​ശ് ​മാ​ഥൂ​രി​ന് ​രാ​ജ​സ്ഥാ​ൻ​ ​വി​ഭ​വ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ​ ​അ​വി​ടെ​ ​നി​ന്ന് ​ര​ണ്ട് ​പാ​ച​ക​ക്കാ​രെ​ത്തും.​ ​സ​സ്യാ​ഹാ​രി​യാ​ണ്.​ ​ക​ടു​കെ​ണ്ണ​യി​ലു​ണ്ടാ​ക്കി​യ​ ​വി​ഭ​വ​ങ്ങ​ളാ​ണ് ​പ്രി​യം.​ ​അ​തി​നാ​ൽ​ ​ലോ​ക്ഭ​വ​നി​ലെ​ ​അ​ടു​ക്ക​ള​യി​ൽ​ ​മ​ത്സ്യ​മോ​ ​മാം​സ​മോ​ ​പാ​ച​കം​ ​ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​രാ​ജ​സ്ഥാ​നി​ലെ​ ​പാ​ലി​ ​ജി​ല്ല​യി​ലെ​ ​ബാ​ലി​ ​താ​ലൂ​ക്കി​ലു​ള്ള​ ​ബേ​ദ​ൽ​ ​സ്വ​ദേ​ശി​യാ​ണ് ​മാ​ഥൂ​ർ.​ ​അ​വി​വാ​ഹി​ത​നാ​ണ്.​ ​രാ​ജ​സ്ഥാ​നി​ൽ​ ​നി​ന്ന് 15​ ​ബ​ന്ധു​ക്ക​ൾ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങ് ​കാ​ണാ​നെ​ത്തി​യി​രു​ന്നു.​ ​ഇ​വ​രെ​ല്ലാം​ ​ര​ണ്ട് ​ദി​വ​സ​ത്തി​ന​കം​ ​തി​രി​ച്ചു​ ​പോ​വും.

​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​സ​സ്യേ​ത​ര​മാ​കാം

ഗ​വ​ർ​ണ​ർ​ക്കു​ള്ള​ ​ഭ​ക്ഷ​ണം​ ​മാ​ത്ര​മാ​ണ് ​ഇ​വി​ടെ​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ​ലോ​ക്ഭ​വ​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​മി​ക്ക​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​ക്വാ​ർ​ട്ടേ​ഴ്സു​ണ്ട്.​ ​ഏ​താ​നും​ ​പേ​ർ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഭ​ക്ഷ​ണം​ ​കൊ​ണ്ടു​വ​രു​ന്ന​വ​രാ​ണ്.​ ​അ​വ​ർക്കൊ​ന്നും​ ​മാം​സാ​ഹാ​ര​ത്തി​ന് ​വി​ല​ക്കി​ല്ലെ​ന്ന് ​ലോ​ക്ഭ​വ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​മു​ൻ​ ​ഗ​വ​ർ​ണ​ർ​മാ​രാ​യി​രു​ന്ന​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​നും​ ​ആ​ർ.​വി.​ആ​ർ​ലേ​ക്ക​റും​ ​നോ​ൺ​ ​വെ​ജി​റ്റേ​റി​യ​ൻ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​വ​രാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA