SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.07 AM IST

കർണാടകയിൽ നിന്ന് കൂടുതൽ പാൽ; ശിവകുമാറിനെ കണ്ട് ബിന്ദു കൃഷ്ണ

t

ബംഗളുരു: കർണാടകത്തിൽ നിന്നു കേരളത്തിലേക്ക് അയയ്ക്കുന്ന പാലിന്റെ അളവ് കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് അഭ്യർത്ഥിച്ച് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ബംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ചാണ് നിവേദനം നൽകിയത്. പാലിനും പാൽ ഉത്പന്നങ്ങൾക്കും കർണാടകയെ കേരളം കൂടുതലായി ആശ്രയിച്ചിരുന്നു. നിലവിൽ കർണ്ണാടകത്തിൽ നിന്നുള്ള പാലിന്റെ ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് മേഖലയെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഡി.കെ. ശിവകുമാറിനെ അറിയിച്ചു. ഈ സ്ഥിതി തുടർന്നാൽ പാലിന് വേണ്ടി തമിഴ്നാട്, ആന്ധ്രാ പ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്നും മന്ത്രിയുടെ നിവേദനത്തിൽ പറയുന്നു. വിഷയം ഗൗരവകരമായി കണ്ട് നടപടി ഉണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ ഉറപ്പുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDU KRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA