
മേപ്പാടി: ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാനുള്ള പദ്ധതി ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് തയ്യാറാക്കിയിരുന്നു. ബോബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളെല്ലാം നിരീക്ഷിച്ചു. ബുധനാഴ്ച ബോബി പങ്കെടുക്കേണ്ട പരിപാടി എറണാകുളത്ത് ഉള്ളതിനാൽ കൊച്ചിയിൽ ഉണ്ടാവുമെന്നാണ് കണക്ക്കൂട്ടിയത്.
കോഴിക്കോടും ബോബിയെ പ്രതീക്ഷിച്ചിരുന്നു. മുൻകൂർ ജാമ്യം ലഭിക്കും വരെ ഒളിവിൽ പോകുമെന്നും വിലയിരുത്തി. ബോബി വയനാട്ടിൽ മേപ്പാടിയിലെ തൗസൻഡ് ഏക്കറിലും തൊള്ളായിരം കണ്ടിയിലുമായിരുന്നു. കർണാടകയിലേക്ക് കടക്കാനായിരുന്നു നീക്കമെന്ന് സൂചന. മേപ്പാടി തൗസൻഡ് എക്കറിന് സമീപത്തെ അഞ്ച് റോഡിൽ വച്ചാണ് കസ്റ്റഡിയിൽ എടുക്കുന്നത്. വേഗതയിൽ വന്ന പൊലീസ് വാഹനം ബോബിയുടെ വാഹനത്തിന് കുറുകെ തടസം സൃഷ്ടിച്ച് പിടികൂടുകയായിരുന്നു. പതിനൊന്ന് മണിയോടെ പുത്തൂർവയൽ എ. ആർ ക്യാമ്പിലേക്ക് കൊണ്ടുവന്നു. കനത്ത സുരക്ഷയിലായിരുന്നു പിന്നീടുളള കാര്യങ്ങൾ. മാദ്ധ്യമ പ്രവർത്തകർക്ക് എ.ആർ.ക്യാമ്പിൽ പ്രവേശനം ഉണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |