SignIn
Kerala Kaumudi Online
Thursday, 01 October 2026 12.45 AM IST

ത​ല​സ്ഥാ​ന​ത്ത് ​യുവജനസംഘടനകളുടെ കൂട്ടയടി​

k

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ത്തി​യ​ ​കേന്ദ്ര ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യെ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​രി​ങ്കൊ​ടി​ ​കാ​ണി​ച്ച​തി​നു​ ​പി​ന്നാ​ലെ​യു​ണ്ടാ​യ​ ​സം​ഘ​ർ​ഷം​ ​കൈ​വി​ട്ട​തോ​ടെ​ ​ത​ല​സ്ഥാ​നം​ ​ഇ​ന്ന​ലെ​ ​സ​ന്ധ്യ​യോ​ടെ​ ​യു​ദ്ധ​ക്ക​ള​മാ​യി.​ ​സം​സ്ഥാ​ന​ത്തെ​ങ്ങും​ ​യു.​ഡി.​എ​ഫ് ​മ​ന്ത്രി​മാ​രെ​ ​യു​വ​മോ​ർ​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​രി​ങ്കൊ​ടി​ ​കാ​ണി​ക്കു​ന്ന​തി​നെ​ ​ചൊ​ല്ലി​യു​ണ്ടാ​യ​ ​ഏ​റ്റു​മു​ട്ട​ൽ​ ​പി​ന്നീട് യൂ​ത്ത് ​കോ​ൺ​ഗ്ര​സ്-​എ​സ്.​എ​ഫ്.​ഐ​ ​സം​ഘ​ർ​ഷ​മാ​യി​ ​പ​രി​ണ​മി​ച്ചു.
മ​ന്ത്രി​മാ​രെ​യും​ ​നേ​താ​ക്ക​ളെ​യും​ ​പ​ര​സ്പ​രം​ ​വ​ഴി​യി​ൽ​ത​ട​ഞ്ഞ് ​തു​ട​ങ്ങി​യ​ ​പ്ര​തി​ഷേ​ധം​ ​രാ​ത്രി​യോ​ടെ​യാ​ണ് ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​ത്തെ​ ​ക​ലു​ഷി​ത​മാ​ക്കി​യ​ത്.​ ​പി.​കെ.​ ​കൃ​ഷ്ണ​ദാ​സി​നെ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രും​ ​തു​ട​ർ​ന്ന് ​മ​ന്ത്രി​ ​കെ.​എം.​ ​ഷാ​ജി​യെ​ ​യു​വ​മോ​ർ​ച്ച​ ​പ്ര​വ​ർ​ത്ത​ക​രും​ ​ത​ട​ഞ്ഞു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്-​എ​സ്.​എ​ഫ്.​ഐ​ ​സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്.യൂ​ണി​വേ​ഴ്സി​റ്റി​ ​മെ​ൻ​സ് ​ഹോ​സ്റ്റ​ലി​നു​ള്ളി​ൽ​ ​ക​യ​റി​ ​പൊ​ലീ​സ് ​ലാ​ത്തി​ച്ചാ​ർ​ജ്ജ് ​ന​ട​ത്തി​യ​ത് ​സ്ഥി​തി​ ​രൂ​ക്ഷ​മാ​ക്കി.​ ​ലാ​ത്തി​ച്ചാ​ർ​ജ്ജി​ൽ​ ​നി​ര​വ​ധി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ത​ല​യ്ക്കാ​ണ് ​പ​രി​ക്ക്.​ ​ലാ​ത്തി​യ​ടി​യി​ൽ​ ​പ​ല​രു​ടെയും​ ​കൈ​യ്ക്കും​ ​കാ​ലി​നും​ ​പ​രി​ക്കു​ണ്ട്.​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ് ​കു​മാ​ർ​ ​രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യപ്പെട്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ള​യം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഹോ​സ്റ്റ​ലി​ന് ​സ​മീ​പ​ത്തു​നി​ന് ആ​രം​ഭി​ച്ച​ ​ഏ​ജീ​സ് ​ഓ​ഫീ​സ് ​മാ​ർ​ച്ചി​ന്റെ​ ​തു​ട​ക്ക​ത്തി​ലു​ണ്ടാ​യ​ ​നേ​രി​യ​ ​സം​ഘ​ർ​ഷ​മാ​ണ് ​പി​ന്നീ​ട് ​രൂ​ക്ഷ​മാ​യ​ത്. രാ​ത്രി​ 8​ ​ഓ​ടെ​യാ​ണ് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പാ​ള​യ​ത്ത് ​എ​ത്തി​യ​ത്.​ ​പ​ന്തം​ ​കൊ​ളു​ത്തി​ ​പ്ര​ക​ട​ന​ത്തി​നു​ ​അ​വ​ർ​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​ ​മെ​ൻ​സ് ​ഹോ​സ്റ്റ​ലി​ൽ​ ​നി​ന്ന് ​ക​ല്ലേ​റ് ​ഉ​ണ്ടാ​യി.​ ​​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​തി​രി​ച്ചും​ ​ക​ല്ലേ​റ് ​ന​ട​ത്തി.​ ​ഇ​തി​നി​ട​യി​ൽ​ ​ചി​ല​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​ത്തി​ച്ച​ ​പ​ന്തം​ ​ഹോ​സ്റ്റ​ൽ​ ​പ​രി​സ​ര​ത്തേ​ക്ക് ​വ​ലി​ച്ചെ​റി​ഞ്ഞു.​ ​നേ​താ​ക്ക​ൾ​ ​ഇ​ട​പെ​ട്ട് ​ശാ​ന്ത​മാ​ക്കി​യ​തി​നു​ ​പി​ന്നാ​ലെ​ ​യൂത്ത് കോൺ​ഗ്രസ് പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​ക​ട​ന​മാ​യി​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ലേ​ക്ക് ​പോ​യി.​ ​തി​രി​കെ​ ​എ​ത്തി​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​മെ​ൻ​സ് ​ഹോ​സ്റ്റലി​ലേ​ക്ക് ​പ്ര​ക​ട​ന​ം നടത്തി​​യ​തോ​ടെ​ ​വീ​ണ്ടും​ ​സം​ഘ​ർ​ഷ​മാ​യി.​ ​ഹോ​സ്റ്റ​ലി​ന് ​അ​ക​ത്തേ​ക്ക് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രും​ ​തി​രി​കെ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രും​ ​ക​ല്ലേ​റ് ​ന​ട​ത്തി.​ ​മെ​ൻ​സ് ​ഹോ​സ്റ്റ​ലി​ന് ​മൂ​ന്നി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​പൊ​ലീ​സി​നെ​ ​മ​റി​ക​ട​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ക​ത്ത് ​ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ഇ​ത് ​ത​ട​യാ​ൻ​ ​സാ​ധി​ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​പൊ​ലീ​സ് ​ക​ണ്ണീ​ർ​വാ​ത​കം​ ​പ്ര​യോ​ഗി​ച്ചു.​ ​ഒ​ട്ടേ​റെ​ ​ത​വ​ണ​ ​ക​ണ്ണീ​ർ​വാ​ത​കം​ ​പ്ര​യോ​ഗി​ച്ചി​ട്ടും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പി​രി​ഞ്ഞു​ ​പോ​യി​ല്ല.​ ​ഇ​തി​നി​ട​യി​ൽ​ ​മെ​ൻ​സ് ​ഹോ​സ്റ്റ​ലി​ലേ​ക്ക് ​പൊ​ലീ​സ് ​ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​തോ​ടെ​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​എ​സ്.​സ​ഞ്ജീ​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​ പി​ന്നാ​ലെ​ ​പൊ​ലീ​സ് ​ലാ​ത്തി​ ​ചാ​ർ​ജ്ജ് ​ന​ട​ത്തി.​ ​ഇ​തി​ലാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​രി​ക്കേ​റ്റ​ത്.​ ​സം​ഘ​ർ​ഷ​ത്തി​നു​ ​പി​ന്നാ​ലെ​ ​എ.​ഡി.​ജി.​പി​ ​പി.​വി​ജ​യ​ൻ,​ ​ക​മ്മി​ഷ​ണ​ർ​ ​അ​രു​ൾ​ ​ആ​ർ.​ബി​. ​കൃ​ഷ്ണ​ ​എ​ന്നി​വ​ർ​ ​സ്ഥ​ല​ത്ത് ​എ​ത്തി.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​നടക്കം​ ​പാ​ള​യം​ ​ഹോ​സ്റ്റ​ലി​ന് ​മു​ന്നി​ലെ​ത്തി.​ ​എ​സ്.​എ​ഫ്.​ഐ​ ​ഇ​ന്ന് ​സം​സ്ഥാ​ന​ ​വ്യാപക​മാ​യി​ ​പ​ഠി​പ്പു​മു​ട​ക്കും.

യു​വ​മോ​ർ​ച്ച​ ത​ട​ഞ്ഞു, മ​ന്ത്രി​ ​ഷാ​ജി​ ​ന​ട​ന്നു​പോ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന​ലെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​ത​ദ്ദേ​ശ​ ​മ​ന്ത്രി​ ​കെ.​എം.​ഷാ​ജി​യെ​ ​വൈ​കി​ട്ട് 7.15​ ​ഓ​ടെ​ ​വാ​ൻ​റോ​സ് ​ജം​ഗ്ഷ​നി​ലാ​ണ് ​യു​വ​മോ​ർ​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ട​ഞ്ഞ​ത്.​ ​ഇ​തോ​ടെ​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​മ​ന്ത്രി​ ​ഓ​ട്ടോ​യി​ൽ​ ​ക​യ​റി.​ ​അ​തും​ ​ത​ട​ഞ്ഞ​തോ​ടെ​ ​മ​ന്ത്രി​ ​പു​റ​ത്തി​റ​ങ്ങി​ ​ന​ട​ന്നു​നീ​ങ്ങി.​ ​ഇ​തോ​ടെ​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​പി​ൻ​മാ​റി.​ ​ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ​ ​ന​ട​ന്ന് ​എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ​മ​ന്ത്രി​ ​ന​ന്ദാ​വ​ന​ത്തെ​ ​ഓ​ദ്യോ​ഗി​ക​ ​വ​സ​തി​യാ​യ​ ​പൗ​ർ​ണ്ണ​മി​യി​ലെ​ത്തി​യ​ത്.​ ​ജി​ല്ല​യി​ലെ​മ്പാ​ടും​ ​ബി.​ജെ.​പി​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ൽ​ ​സം​ഘ​ർ​ഷം​ ​ക​ടു​ക്കു​ക​യാ​ണ്.​ ​മ​ന്ത്രി​ ​ഷാ​ജി​ക്ക് ​പൈ​ല​റ്റും​ ​എ​സ്‌​കോ​ർ​ട്ടും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഇ​ത് ​ഗു​രു​ത​ര​ ​സു​ര​ക്ഷാ​വീ​ഴ്ച​യാ​ണെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.

കൃ​ഷ്ണ​ദാ​സി​നു​ ​നേ​രെ​ ​ആ​ക്ര​മണം

ബി.​ജെ​പി​ ​യു​ടെ​ ​സൗ​ത്ത് ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​മു​ക്കം​പാ​ല​മൂ​ട് ​ബി​ജു​വി​നെ​ ​കോ​ൺ​ഗ്ര​സു​കാ​ർ​ ​കൈ​യേ​റ്റം​ ​ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ജി​ല്ല​യി​ൽ​ ​പ​ല​യി​ട​ത്തും​ ​കോ​ൺ​ഗ്ര​സ്- ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഏ​റ്റു​മു​ട്ടി​യി​രു​ന്നു.​ ​ഇ​തി​നി​ട​യി​ൽ​ ​ഡി.​സി.​സി​ ​ഓ​ഫീ​സി​ന് ​നേ​രെ​ ​ബി.​ജെ.​പി​ക്കാ​രെ​ന്ന് ​സം​ശ​യി​ക്കു​ന്ന​വ​ർ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി.​ ​
പി​ന്നാ​ലെ​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​ ​ബി.​ജെ.​പി​ ​നേ​താ​വ് ​പി.​കെ.​കൃ​ഷ്ണ​ദാ​സി​നു​ ​നേ​രെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ആക്ര​മണം നടത്തി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONFLICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA