SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

ഒരു മാസത്തിനുള്ളിൽ 10 ലക്ഷത്തിലധികം സ്ത്രീകൾക്ക് കാൻസർ സ്‌ക്രീനിംഗ്, 86 പേർക്ക് കാൻസർ സ്ഥിരീകരിച്ചു

p

തിരുവനന്തപുരം: കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദംഅകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പെയിനിൽ 10 ലക്ഷത്തിലധികം (10,69,703) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 1517 ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 42,048 പേരെ തുടർ പരിശോധനകൾക്കായി റഫർ ചെയ്തു.

9,66,665 സ്ത്രീകൾക്ക് സ്‌ക്രീനിംഗ് നടത്തി. അതിൽ 20,530 പേരെ (2 %) സ്തനാർബുദം സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. 7,72,083 പേരെ ഗർഭാശയഗളാർബുദത്തിന് സ്‌ക്രീൻ ചെയ്തതിൽ 22,705 പേരെ (3%) തുടർ പരിശോധനയ്ക്കായും 6,52,335 പേരെ വായിലെ കാൻസറിന് സ്‌ക്രീൻ ചെയ്തതിൽ 2,383 പേരെ തുടർ പരിശോധനയ്ക്കായും റഫർ ചെയ്തു. ഈ ക്യാമ്പയിനിലൂടെ 86 പേർക്ക് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടുപിടിക്കാനായതിനാൽ ചികിത്സിച്ച് ഭേദമാക്കാം.

ക്യാമ്പെയിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പെയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി എല്ലാവരും സ്‌ക്രീനിംഗിൽ പങ്കെടുത്ത് കാൻസർ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA