SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.58 PM IST

നിതിൻരാജിന്റെ മരണം സി.ബി.ഐ.അന്വേഷിക്കണം:കെ.പി.എം.എസ്.

a

തിരുവനന്തപുരം:ജാതി അവഹേളനത്തെ തുടർന്നുണ്ടായ പ്രശ്നത്തിൽ മരണമടഞ്ഞ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണം സി.ബി.ഐ.അന്വേഷിക്കണമെന്ന് കെ.പി.എം.എസ്

സംസ്ഥാന പ്രസിഡന്റ് ചെറുവയ്ക്കൽ അർജ്ജുനൻ,ജനറൽ സെക്രട്ടറി ഐ.കെ.രവീന്ദ്രരാജ് എന്നിവർ ആവശ്യപ്പെട്ടു.നിതിന്റെ കുടുംബത്തിന് ഒരുകോടിരൂപ നഷ്ടപരിഹാരം നൽകണമെന്നും കൂട്ടിച്ചേർത്തു.

മരണത്തിന് പിന്നിലെ എല്ലാവസ്തുതകളും പുറത്തുവരേണ്ടത് സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്.പ്രതികളെ രക്ഷിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ല.സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും അവർ അറിയിച്ചു.കട്ടിയില സുരേഷ്, കെ.പി.എം.എസ്.തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാൽ,വട്ടിയൂർക്കാവ് ലാലൻ എന്നിവരും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA