SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

വന്യമൃഗശല്യം: സി.സി ടി വി പ്രായോഗികമല്ലെന്ന് മന്ത്രി

p

തിരുവനന്തപുരം: വന്യജീവികൾ കാടിറങ്ങുന്നത് അറിയാൻ വനാതിർത്തിയിൽ സി.സി.ടി.വി കാമറകൾ പ്രായോഗികമല്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ. കാമറയുടെ പരിധിയിൽ വരുമ്പോൾ മാത്രമേ വന്യമൃഗങ്ങളെ കാണാനാവൂ. പല മൃഗങ്ങളും വള്ളിപ്പടർപ്പുകളിലും മറ്റും മറഞ്ഞാണിരിക്കുന്നത്. മനുഷ്യശേഷിയാണ് പ്രായോഗികം.

വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ സ്വകാര്യ എസ്റ്റേറ്റുകൾ, തോട്ടങ്ങൾ എന്നിവയുടെ ഉടമസ്ഥർ കുറ്റിക്കാടുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 20 ഫോറസ്റ്റ് സ്റ്റേഷനുകൾക്കുള്ള ശുപാർശ ധനവകുപ്പിന് സമർപ്പിച്ചു. ഫോറസ്റ്റ് സ്റ്റേഷനില്ലാത്ത കാസർകോടിനായിരിക്കും പ്രഥമപരിഗണന.

വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് ജലവും ഭക്ഷണവും ഉറപ്പാക്കാൻ മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ പദ്ധതി ആരംഭിച്ചു. 273 പഞ്ചായത്തുകളെ വന്യജീവി സംഘർഷബാധിത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ട്.


പന്നിശല്യമൊഴിക്കാൻ

ഷൂട്ടർമാരുടെ പാനൽ

ജനവാസമേഖലയിലെ അപകടകാരികളായ കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന് ഡിവിഷൻ, സർക്കിൾ തലങ്ങളിൽ അംഗീകൃത ഷൂട്ടർമാരുടെ പാനൽ തയ്യാറാക്കി


കടുവ ആക്രമണത്തിൽ

കൊല്ലപ്പെട്ടത് അഞ്ചുപേർ
കടുവ ആക്രമണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് അഞ്ചുപേരെന്ന് മന്ത്രി. 2020 മുതൽ 2025 ജനുവരി 31 വരെയുള്ള കണക്കാണിത്. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള സർക്കാർ ധനസഹായം പരിഷ്‌കരിക്കും.

പൊ​തു​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​ഇ​റി​ഗേ​ഷ​ൻ​ ​ടൂ​റി​സം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ജ​ല​വി​ഭ​വ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​അ​ണ​ക്കെ​ട്ടു​ക​ളും​ ​നി​ർ​മി​തി​ക​ളും​ ​അ​നു​ബ​ന്ധ​ ​സ്ഥ​ല​ങ്ങ​ളും​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യി​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ​പൊ​തു​ ​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​ഇ​റി​ഗേ​ഷ​ൻ​ടൂ​റി​സം​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​എ​റ​ണാ​കു​ള​ത്തെ​ ​ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലും​ ​പാ​ല​ക്കാ​ട് ​കാ​ഞ്ഞി​ര​പ്പു​ഴ​ ​ഡാ​മി​ലും​ ​പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​ജ​ല​സേ​ച​ന​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​കി​ഡ്കാ​ണ് ​നോ​ഡ​ൽ​ ​ഏ​ജ​ൻ​സി.

ജ​ന​നി​ ​ജ​ന്മ​ര​ക്ഷ​യ്ക്ക്
70.68​കോ​ടി
പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യ​ ​ഗ​ർ​ഭി​ണി​ക​ളു​ടേ​യും​ ​മു​ല​യൂ​ട്ടു​ന്ന​ ​അ​മ്മ​മാ​രു​ടേ​യും​ ​പോ​ഷ​കാ​ഹാ​ര​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​ജ​ന​നി​ ​ജ​ന്മ​ര​ക്ഷ​യ്ക്ക് 70.68​കോ​ടി​ ​രൂ​പ​ ​ന​ൽ​കി​യെ​ന്ന് ​മ​ന്ത്രി​ ​ഒ.​ആ​ർ.​ ​കേ​ളു​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ 18​ ​മാ​സ​ത്തേ​ക്ക് ​പ്ര​തി​മാ​സം​ 2000​രൂ​പ​ ​നി​ര​ക്കി​ലാ​ണ് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CCTV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA