SignIn
Kerala Kaumudi Online
Saturday, 23 May 2026 7.09 PM IST

മനസുതുറന്ന് ചാണ്ടി ഉമ്മൻ , പ്രചാരണത്തിൽ ലാഭിച്ച പണം കൊണ്ട് പാവങ്ങൾക്ക് വീട്

a

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം ജനങ്ങളുടെ കൃത്യമായ വിലയിരുത്തലാണെന്നും സർക്കാരിന് മികവോടെ പ്രവർത്തിക്കാനുള്ള മുന്നറിയിപ്പാണെന്നും ചാണ്ടി ഉമ്മൻ പറ‌ഞ്ഞു. ഇലക്ഷൻ പ്രചാരണത്തിന് ഫ്ലെക്സുകളും പോസ്റ്ററുകളും ഒഴിവാക്കിയതു വഴി ലഭിച്ച ലാഭം പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാൻ ഉപയോഗിക്കും.

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വർഷത്തെ എൽ.ഡി.എഫ് ഭരണവും അതിനു മുൻപുള്ള അഞ്ചു വർഷത്തെ യു.ഡി.എഫ് ഭരണവും താരതമ്യം ചെയ്ത് ജനങ്ങൾ വിധി എഴുതി. മുഖ്യമന്ത്രിയെച്ചൊല്ലി ഒരു തർക്കവുമില്ല. എം.എൽ.എമാർ അഭിപ്രായം പറയും. ഹൈക്കമാൻഡ് സംതൃപ്തമായ രീതിയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.

പുതുപ്പള്ളിയിൽ

ആത്മീയ കേന്ദ്രം

പുതുപ്പള്ളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോർട്‌സ് ഹബ്ബാക്കി മാറ്റും. ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കും. പുതുപ്പള്ളിയുടെ ചരിത്ര പ്രാധാന്യം മുൻനിറുത്തി ഒരു റിലീജിയസ് സെന്റർ വികസിപ്പിക്കാനും പദ്ധതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHANDY OOMMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA