കണ്ണൂർ: കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചലഞ്ചുമായി സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സംഘടന. കണ്ണൂർ പടിയൂരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പടിയൂർ കരവൂർ എകെജി വായനശാലയാണ് ചലഞ്ച് നടത്തുന്നത്. ഒരുകിലോ പന്നിയിറച്ചി 370 രൂപയ്ക്ക് അന്നേ ദിവസം നൽകും.
മുൻകാലങ്ങളിൽ നടത്തിയിരുന്ന പൂക്കള മത്സരത്തിന് പകരമായാണ് പന്നിയിറച്ചി ചലഞ്ച് നടത്തുന്നത്. ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ചലഞ്ച് പ്രഖ്യാപിച്ചതെങ്കിലും ചലഞ്ച് നടത്തുന്നത് വാവ് ദിനത്തിലാണെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. വയനാട് പുനരധിവാസ ഫണ്ട് സമാഹരിക്കാൻ ഡിവൈഎഫ്‌ഐ പന്നിയിറച്ചി ചലഞ്ച് നടത്തിയത് നേരത്തെ വിവാദമായിരുന്നു.
കണ്ണൂരിലെതന്നെ പയ്യാമ്പലത്ത് മറ്റൊരു പരിപാടിയും വാവ് ദിനത്തിൽ സിപിഎം സംഘടന നടത്തുന്നുണ്ട്. വാവ് ബലിക്കായി പയ്യാമ്പലത്തെത്തുന്ന വിശ്വാസികൾക്കായി ലഘുഭക്ഷണം, ആംബുലൻസ് സേവനം, വൈദ്യസഹായം എന്നിവയാണ് സിപിഎം സജ്ജീകരിക്കുന്നത്. സിപിഎമ്മിന്റെ സാന്ത്വന പരിചരണ വിഭാഗമായ ഐആർപിസിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
A CPI(M)-controlled organisation in Kannur’s Padiyoor is organising a pork challenge on Karkidaka Vavu day, selling one kilogram for ₹370. The event replaces the traditional flower competition and is part of Onam celebrations. Meanwhile, another CPI(M)-linked organisation, IRPC, will provide snacks, ambulance services and medical assistance to devotees visiting Payyambalam for Vavu Bali.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |