SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

നായ വീട്ടുപറമ്പിൽ കയറിയതിൽ തർക്കം യുവാവിനെ വെട്ടിക്കൊന്ന​ വൃദ്ധൻ അറസ്റ്റിൽ

READ ENGLISH VERSION
antony

ചാലക്കുടി: കോടശ്ശേരി മാരാംകോട് വളർത്തു നായ്ക്കൾ വീട്ടുപറമ്പിൽ കയറിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ അയൽവാസിയെ വെട്ടിക്കൊന്നു. മാരാംകോട് കനാൽപ്പാലം റോഡിൽ ചേര്യേക്കര വീട്ടിൽ ശിശുപാലൻ എന്ന ഷിജുവാണ് (40) മരിച്ചത്. പ്രതിയായ അയൽവാസി ആട്ടോക്കാരൻ വീട്ടിൽ അന്തോണിയെ (70) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 11നായിരുന്നു സംഭവം.

ജോസ് എന്നയാളുടെ പറമ്പിൽ അന്തോണിയുടെ വളർത്തു നായകൾ കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച തർക്കമുണ്ടായി. എന്നാൽ ഷിജു വളർത്തുന്ന നായയാണ് പറമ്പിൽ എത്തുന്നതെന്ന് അന്തോണി പറഞ്ഞു. ഇതോടെ തർക്കം അന്തോണിയും ഷിജുവും തമ്മിലായി. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് രാത്രിയോടെ ഷിജു കത്തിയുമായി അന്തോണിയുടെ വീടിലെത്തി വഴക്കുണ്ടാക്കി. ഇതിനിടെ അന്തോണി വടിവാളെടുത്ത് ഷിജുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ഷിജു സംഭവസ്ഥലത്തു മരിച്ചു.

മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. സംസ്‌കാരം ഇന്ന് രാവിലെ മാരാംകോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും. പെയിന്റിംഗ് തൊഴിലാളിയായ ഷിജു അവിവാഹിതനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA