
കോന്നി: കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകനായ പയ്യനാമൺ താവളപ്പാറ സ്വദേശി ആനന്ദൻ (71) ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രി മദ്യത്തിൽ അമിതമായി ഉറക്കഗുളിക കലർത്തി കഴിച്ച ആനന്ദൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എൽ.ഡി.എഫ് ഭരണത്തിലുള്ള ബാങ്കിൽ 11 ലക്ഷമാണ് ആനന്ദൻ നിക്ഷേപിച്ചത്. മൂന്നുകോടിയുടെ ക്രമക്കേട് നടന്നതോടെ പ്രതിസന്ധിയിലായ ബാങ്കാണിത്. നിക്ഷേപകർക്ക് മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായില്ല. പണം ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് ആനന്ദനും കുടുംബവും ബാങ്കിന് മുന്നിൽ സത്യഗ്രഹം നടത്തിയിരുന്നു. തിങ്കളാഴ്ച ബാങ്കിൽ പോയ അനന്ദൻ പണം കിട്ടില്ലെന്നറിഞ്ഞ മനോവിഷമത്തിൽ വീട്ടിലെത്തിയ ശേഷമാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് മകൾ പറഞ്ഞു. കോന്നി മണ്ണുഗവേഷണ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |