
തിരുവനന്തപുരം: ഗവർണറുടെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാനെത്തിയ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന് പ്രമുഖർ ജന്മദിനാശംസ നേർന്നു. ഇന്നലെ അദ്ദേഹത്തിന്റെ 74-ാം ജന്മദിനമായിരുന്നു. ജന്മനക്ഷത്ര പ്രകാരം ഇന്നാണ് പിറന്നാൾ.
രാഷ്ട്രപതി ദ്രൗപദി മുർമു ഫോണിലൂടെ ജന്മദിനാശംസ നേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ സന്ദേശം നൽകി. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരും ആശംസകൾ നേർന്നു.
ഗവർണർ പദവിയിലെത്തിയ ശേഷം ജന്മദിനത്തിൽ ആനന്ദബോസ് കേരളത്തിലെത്തുന്നത് ആദ്യമാണ്. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ കാഴ്ചപരിമിതർക്കുള്ള രാമകൃഷ്ണമിഷൻ അക്കാഡമിയിൽ കുടുംബസമേതം ജന്മദിനം ആഘോഷിച്ചു.
ഇന്നലെ രാവിലെയാണ് ആനന്ദബോസ് തിരുവനന്തപുരത്തെത്തിയത്. തുടർന്ന് രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തു. വൈകിട്ട് ഭാര്യ ലക്ഷ്മിക്കൊപ്പം ആർലേക്കറെയും ഭാര്യ അനഘ ആർലേക്കറെയും സന്ദർശിച്ച് ബംഗാൾ രാജ്ഭവന്റെ ഉപഹാരവും പുസ്തകങ്ങളും സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |