
തൃശൂർ: പ്രിയഗായകൻ ജയചന്ദ്രന് അശ്രുപൂജ അർപ്പിക്കാൻ നിറകണ്ണുകളുമായി ഗോപിയാശാനും ശ്രീകുമാരൻ തമ്പിയുമെത്തി. ഇന്നലെ രാവിലെ പൂങ്കുന്നത്തെ വീട്ടിലെത്തിയാണ് ഇരുവരും അന്തിമോപചാരം അർപ്പിച്ചത്. കലങ്ങിയ കണ്ണുകളുമായി ഭൗതിക ശരീരത്തിന് മുന്നിൽ കൈകൂപ്പി നിന്ന ശ്രീകുമാരൻ തമ്പി ജയചന്ദ്രന്റെ ഭാര്യ ലളിതയെയും മക്കളായ ലക്ഷ്മിയെയും ദിനനാഥിനെയും ആശ്വസിപ്പിച്ചു. തുടർന്ന് വീടിന്റെ ഇടനാഴിയിൽ ഏറെ നേരം ഇരുന്ന അദ്ദേഹം പിന്നീട് റീജ്യണൽ തിയേറ്ററിൽ പൊതുദർശനത്തിന് വച്ചപ്പോഴുമെത്തി അവസാനമായി കണ്ടാണ് മടങ്ങിയത്.
അങ്ങേയറ്റം സൗഹൃദവും സാഹോദര്യവുമായിരുന്നു ഞങ്ങൾ തമ്മിൽ. പരസ്പരം 'ഏട്ടാ" എന്നാണ് വിളിച്ചിരുന്നത്. തൃശൂരിൽ താമസമാക്കിയതോടെ കൂടിക്കാഴ്ചകൾ കൂടി. കോട്ടയ്ക്കൽ ശിവരാമനെയും എന്നെയും ജീവനായിരുന്നു. ഞങ്ങൾക്ക് തിരിച്ചും.
- കലാമണ്ഡലം ഗോപിയാശാൻ
ജയചന്ദ്രനായി ഏറ്റവുമധികം പാട്ടുകൾ രചിക്കാനായി എന്നുള്ളത് അഭിമാനമാണ്. അനുജന് തുല്യമായ ജയചന്ദ്രൻ വിടപറഞ്ഞ ദുഃഖം എങ്ങനെയാണ് പറയുക. വലിയ ശൂന്യത പോലെ. അദ്ദേഹം സ്‌നേഹിച്ചത് സംഗീതത്തെയാണ്.
- ശ്രീകുമാരൻ തമ്പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |