
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ സി.ബി.ഐ നൽകിയ കുറ്റപത്രത്തിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി എം.ബി.രാജേഷ്. വാളയാർ അമ്മയെ ഉപയോഗിച്ച് വലതുപക്ഷം ഒരു ഘട്ടത്തിൽ തങ്ങളെ ആക്രമിച്ചു. പ്രതികളെ രക്ഷപ്പെടുത്താൻ എം.ബി.രാജേഷ് മുൻകൈയെടുത്തു എന്ന് വാളയാർ അമ്മ പരസ്യമായി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ മത്സരിച്ചപ്പോൾ വാളയാർ വിഷയം കോൺഗ്രസ് ആയുധമാക്കി. യു.ഡി.എഫ് വാളയാർ അമ്മയെ തിരഞ്ഞെടുപ്പ് കാലത്ത് തൃത്താലയിലാകെ കൊണ്ടുനടന്നു. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചപ്പോൾ വിഷയം ആരും ചർച്ച ചെയ്യുന്നില്ലെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |