SignIn
Kerala Kaumudi Online
Friday, 07 August 2026 4.05 AM IST

200 കുടിശിക നിവാരണ ക്യാമ്പുകൾ സംഘടിപ്പിക്കും: മന്ത്രി ശിവൻകുട്ടി

sivankutty

തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെട്ട 84,203 പേർക്ക് ഈ സർക്കാരിന്റെ കാലത്ത്‌ 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ കുടിശ്ശികനിവാരണ ക്യാമ്പുകളുടെ സംസ്ഥാന ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അവധിദിവസങ്ങളിൽ ഉൾപ്പെടെ ഓഫീസുകൾ തുറന്ന് 5858 ഫയലുകൾ തീർപ്പാക്കി 37 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്‌തു.

ഈ സാമ്പത്തികവർഷത്തിലെ ആദ്യ അഞ്ചുമാസങ്ങളിലായി 41,990 പേർ അംഗത്വമെടുത്തു.
ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിരവധി നടപടികൾ സർക്കാർ കൈക്കൊണ്ടു. ഫയൽ തീർപ്പാക്കലിനായി പ്രത്യേക പദ്ധതി നടപ്പാക്കി. 31 വരെ സംസ്ഥാനമെങ്ങും 200 കുടിശ്ശികനിവാരണ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കലാകായിക–അക്കാഡമിക്‌ രംഗങ്ങളിൽ മികവ്‌ തെളിയിച്ച, മോട്ടോർ തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌പെഷ്യൽ റിവാർഡ്‌ വിതരണം മന്ത്രി നിർവഹിച്ചു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബോർഡ്‌ ചെയർമാൻ സി.കെ. ഹരികൃഷ്‌ണൻ,ട്രേഡ്‌ യൂണിയൻ നേതാക്കളായ നാലാഞ്ചിറ ഹരി,മൈക്കിൾ ബാസ്റ്റിൻ,വി.ആർ. പ്രതാപൻ,ഗോപൻ കുമാരപുരം,ജ്യോതിഷ്‌കുമാർ,ബോർഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ ആർ.ശങ്കർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA