
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്തിൽ നിന്നു 12 ലേക്ക് യു.ഡി.എഫിന്റെ സീറ്റ് വർദ്ധിച്ചു. എൽ.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞു. ഇതുവരെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് സീറ്റുകൾ വർദ്ധിച്ചിട്ടുണ്ട്. തുടർച്ചയായ ഈ വിജയങ്ങൾ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കരുത്തേകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |