SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 PM IST

നടിയെ ആക്രമിച്ച കേസ്: സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ദിലീപ്

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് തിങ്കളാഴ്ച വാദംകേൾക്കും. ആവശ്യം സിംഗിൾബെഞ്ച് തള്ളിയതിനെതിരേയാണ് ഹർജി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ളവർ കോടതിയെ സമീപിക്കുന്നത് അപൂർവമാണ്. കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്നാണ് ആവശ്യം. 2017 ഏപ്രിൽ 17ന് പൊലീസ് കുറ്റപത്രം നൽകിയതാണെങ്കിലും ആക്രമണദൃശ്യങ്ങൾ പകർത്തിയതായി പറയുന്ന മൊബൈൽഫോൺ ഇനിയും വീണ്ടെടുത്തിട്ടില്ല. ഇത് കണ്ടെത്തേണ്ടതാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം,നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായിവരികയാണ്. കോടതികൾക്ക് മദ്ധ്യവേനൽ അവധി ആരംഭിക്കുന്ന 11ന് ഇരുഭാഗത്തിന്റെയും വാദം പൂർത്തിയാക്കും. തുടർന്ന് കേസ് വിധി പറയാൻ മാറ്റും. ജൂൺ ആദ്യവാരത്തോടെ വിധി പറഞ്ഞേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DILEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA