SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 PM IST

ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് തിരിച്ചറിയിൽ നമ്പർ

a

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് മോട്ടോർവാഹനവകുപ്പ് തിരിച്ചറിയൽ നമ്പർ നിർബന്ധമാക്കി. ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾ കൈമാറുന്നത് തടയാനാണിത്. അംഗീകാരമുള്ള സ്‌കൂളുകളുടെ വാഹനങ്ങൾ മറ്റുള്ളവയ്ക്ക് വാടകയ്ക്ക് കൊടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസ് നമ്പറിന്റെ മുൻഗണന ക്രമപ്രകാരമാണ് ബോണറ്റ് നമ്പർ നൽകുക. ഓരോ ഡ്രൈവിംഗ് സ്‌കൂളിനും വാഹനങ്ങളുടെ എണ്ണം അനുസരിച്ച് ഒന്നു മുതൽ നമ്പറുകൾ അനുവദിക്കും. ലൈസൻസ് നമ്പർ, കാലാവധി, സ്‌കൂളിന്റെ പേര്, സ്ഥലം, എന്നിവയും ഒപ്പമുണ്ടാകും. കാറുകളിൽ ബോണറ്റിന്റെ മദ്ധ്യഭാഗത്തും, പിൻഭാഗത്ത് ഡിക്കി ഡോറിന്റെ മദ്ധ്യഭാഗത്തുമാണ് നമ്പർ പതിക്കേണ്ടത്. ഹെവി വാഹനങ്ങളിൽ മുൻ പിൻ ചില്ലുകളിൽ പതിക്കണം. മോട്ടോർ സൈക്കിളുകളിൽ ഇന്ധന ടാങ്കിന്റെ ഇടതുവശത്താണ് നമ്പർ പ്രദർശിപ്പിക്കേണ്ടത്.

കെ.​എ.​എ​സ് ​ക​ൺ​ഫ​ർ​മേ​ഷൻ
30​വ​രെ​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​സ​ർ​വീ​സ് ​(​കെ.​എ.​എ​സ്)​ ​ത​സ്തി​ക​ക​ളു​ടെ​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 14​ ​ന് ​ന​ട​ത്തും.​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ഈ​മാ​സം30​ ​വ​രെ​ ​ന​ൽ​കാം.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ൽ​കു​ന്ന​ ​സ​മ​യ​ത്ത് ​ചോ​ദ്യ​പേ​പ്പ​ർ​ ​ഭാ​ഷ​ ​തി​ര​ഞ്ഞെ​ടു​ക്കാം.

പ്ര​മാ​ണ​പ​രി​ശോ​ധന
കേ​ര​ള​ ​ബാ​ങ്ക് ​ക്ല​ർ​ക്ക്,​ ​കാ​ഷ്യ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഈ​മാ​സം​ 21​ ​മു​ത​ൽ​ 30​വ​രെ​യും​ ​മെ​യ് 2,​ 3,​ 5​ ​തീ​യ​തി​ക​ളി​ലും​ ​രാ​വി​ലെ​ 10.15​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ത്ത് ​വ​ച്ച് ​പ്ര​മാ​ണ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

എ​ൻ​ട്ര​ൻ​സ് ​പ്രാ​ക്ടീ​സ് ​ടെ​സ്റ്റി​ന് ​സൗ​ക​ര്യം

തി​രു​വ​ന​ന്ത​പു​രം​:​എ​ൻ​ജി​നി​യ​റിം​ഗ്,​​​ഫാ​ർ​മ​സി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക്(​കീം​ 2025​)​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്രാ​ക്ടീ​സ് ​ടെ​സ്റ്റ് ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഫോ​ൺ​:​ 0471​-2332120,​ 2338487.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRIVING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA