SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

പ്രകടന പത്രിക പുറത്തിറക്കി ക്ഷേമം,​ വികസനം യു.ഡി.എഫ് ലക്ഷ്യം

udf

കൊച്ചി: ഇന്ദിര ഗ്യാരന്റിയിൽ വമ്പൻ വികസന, ക്ഷേമ പദ്ധതികളുമായി യു.ഡി.എഫ് പ്രകടനപത്രിക. ക്ഷേമ പെൻഷൻ 3000 രൂപ, 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ്, ആശമാർക്ക് ദിവസ വേതനം 700,​ വിശ്വാസ സംരക്ഷണത്തിന് നിയമം, ആശുപത്രി കിടക്കകൾ അവകാശമാക്കൽ, ടൂറിസത്തിന് വ്യവസായ പദവി തുടങ്ങിയവയും പ്രധാന വാഗ്ദാനങ്ങൾ.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പത്രിക പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രകടപത്രിക കൺവീനർ ബെന്നി ബഹനാൻ, കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര,​ കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ,​യുവജനങ്ങൾക്ക് ബിസിനസിന് അഞ്ചുലക്ഷം രൂപയുടെ പലിശരഹിത വായ്‌പ എന്നിവ ശ്രദ്ധേയമാണ്.

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് വകുപ്പുണ്ടാക്കും. നൂറു കോടി വാർഷികവരുമാനം നേടുന്ന പതിനായിരം ചെറുകിട ഇടത്തരം വ്യവസായങ്ങൾ,​ ഉന്നതവിദ്യാഭ്യാസ രംഗത്ത് ജോബ് വാച്ച് ടവർ,​ വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി എന്നിവയും പറയുന്നു. ട്രാൻസ്ജെൻഡറുകൾക്ക് വികസന പാക്കേജ്,​ ബി.പി.എൽ വിഭാഗങ്ങൾക്ക് സൗജന്യ ഡയാലിസിസ്,​വിദേശപഠനത്തിന് സ്കോളർഷിപ്പ്, വായ്‌പ,​ ആദിവാസി മേഖലകളിൽ ട്രൈബൽ ഹെൽത്ത് ക്ളസ്റ്ററുകൾ എന്നിവ നടപ്പാക്കും. അഞ്ചരലക്ഷം ഏക്കർ ഭൂമി ഏറ്റെടുത്ത് ദളിത്, ആദിവാസി, ഭൂരഹിതർക്ക് നൽകും. ദേവസ്വം ബോർഡുകളിൽ അഴിമതി ഇല്ലാതാക്കും. പാചക ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.

മെട്രോ,​ 5 ലക്ഷം വീട്

 ഹൈ സ്‌പീഡ് റെയിൽ ഇടനാഴി. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ

 ക്ഷേമപെൻഷൻ അവകാശമാക്കാൻ നിയമം,​ ദാരിദ്ര്യം ഒഴിവാക്കാൻ നവ ആശ്രയ

 വിശപ്പുരഹിത കേരളത്തിന് ഇന്ദിര ക്യാന്റീൻ, അർഹർക്ക് സൗജന്യ റേഷൻ

 യുവാക്കൾക്കായി യുവശ്രീ സംഘങ്ങൾ

 ഭിന്നശേഷിക്കാർക്ക് 25 ശതമാനം അധികപെൻഷൻ

 എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമത്തിന് അംഗീകാരം

 കുറഞ്ഞ ചെലവിൽ വിവാഹത്തിന് സ്നേഹസുമംഗിലി മണ്ഡപങ്ങൾ

 പോണ്ടിച്ചേരി ജിപ്മർ മാതൃകയിൽ ബിൽ ഇല്ലാത്ത ആശുപത്രികൾ

 റാഗിംഗ് തടയാൻ സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്, നിയമം

 കോളേജുകളിൽ ജാതിവിവേചനം തടയാൻ രോഹിത് വെമൂല നിയമം

 സ്ത്രീധനപീഡനം തടയാൻ അവൾക്കൊപ്പം പദ്ധതി

 അഞ്ചുവർഷം കൊണ്ട് അഞ്ചുലക്ഷം വീട്

 പ്രത്യേക കാർഷിക ബഡ്‌ജറ്റ്,​ വന്യജീവിശല്യം ഒഴി​വാക്കും

 തീരദേശവാസികൾക്കെല്ലാം പട്ടയം

 കായിക പരിശീലനത്തിന് വിഷൻ 2036

 മതസൗഹൃദം ഉറപ്പാക്കാൻ മിനിസ്ട്രി ഒഫ് ടോളറൻസ്

 ഗ്ളോബൽ കേപ്പബിലിറ്റി സെന്റർ

 മയക്കുമരുന്നുശല്യം ഇല്ലാതാക്കാൻ പദ്ധതി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UDF MANIFESTO 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA