
കൊച്ചി: മാസപ്പടി കേസിൽ കളമശേരിയിലെ നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടർ ഷിബി എസ്. കർത്തയുടെ മൊഴി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി മാനേജിംഗ് ഡയറക്‌ടർ ശശിധരൻ കർത്തയുടെ മകളാണ് ഷിബി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചായിരുന്നു മൊഴിയെടുക്കൽ.
ഷിബിയുടെ ഭർത്താവ് അനിൽ ആനന്ദ് പണിക്കർ, സഹോദരൻ ശരൺ എസ്. കർത്ത എന്നിവരും നിപുണയുടെ ഡയറക്‌ടർമാരാണ്. അനിൽ ആനന്ദിന്റെ വീട്ടിലും നിപുണ ഓഫീസിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ശരൺ എസ്. കർത്തയ്ക്കും നോട്ടീസ് നൽകിയിരുന്നെങ്കിലും ഇന്നലെ ഹാജരായില്ല. ഇ.ഡിയുടെ കൊച്ചി ഓഫീസിൽ നാളെ ഹാജരാകാൻ വീണാ വിജയന് നോട്ടീസ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |