SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 PM IST

പി.എസ്.സി: 66 തസ്തികകളിലേക്ക് വിജ്ഞാപനം

a
a

വില്ലേജ് ഫീൽ‌ഡ് അസിസ്റ്റന്റ്, പൊലീസ് കോൺസ്റ്റബിൾ (പുരുഷൻ/വനിത), ഫയർ ആൻഡ്
റെസ്‌ക്യൂ ഓഫീസർ (ട്രെയിനി), സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) ഉൾപ്പെടെ 66 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 14.

ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ, ട്രെയിനി), ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്‌പോർട്ട് ഓഫീസർ, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (നേരിട്ടും തസ്തികമാറ്റം മുഖേനയും), അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ), തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ്) അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ), സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ കൺസർവേഷൻ ഓഫീസർ, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), വ്യാവസായികപരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (അപ്‌ഹോൾസ്റ്ററർ), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) (നേരിട്ടും തസ്തികമാറ്റം മുഖേനയും), ആരോഗ്യ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2, കേരള പൊലീസ് (മൗണ്ടഡ് പോലീസ് യൂണിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഫാരിയർ) (മൗണ്ടഡ് പൊലീസ്), കേരള വാട്ടർ അതോറിട്ടിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2, ഇലക്ട്രീഷ്യൻ, ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ), ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് 3/ട്രേസർ, സാമൂഹ്യനീതി വകുപ്പിൽ ഇൻസ്ട്രക്ടർ (ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി), ഇൻസ്ട്രക്ടർ (ബുക് ബൈൻഡിംഗ്) എന്നി തസ്തികകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.

ജലഗതാഗത വകുപ്പിൽ പെയിന്റർ (മുസ്ലീം) (കാറ്റഗറി നമ്പർ 779/2024), ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിൽ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 096/2025), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (തസ്തികമാറ്റം മുഖേന) (ഇൻ-സർവീസ് ക്വാട്ട) (കാറ്റഗറി നമ്പർ 192/2024) എന്നി തസ്തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA