
എം.എഡ് പ്രവേശനം
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവ./ എയ്ഡഡ്/സ്വാശ്രയ/കെ.യു.സി.ടി.ഇ കോളേജുകളിലേക്കുള്ള 2026-27 അദ്ധ്യയന വർഷത്തിലെ എംഎഡ് കോഴ്‌സുകളിൽ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ ഫീസ് 1000/- (എസ്.സി/എസ്.ടി വിഭാഗത്തിന് 500 രൂപ. ഹെൽപ്പ് ലൈൻ നമ്പർ : 8281883053
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബിഎ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബിഎ, ബിഎസ്‌സി (മേഴ്‌സിചാൻസ് - 2013 & 2018 അഡ്മിഷൻ)പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയ ത്തിനും ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.inൽ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
2025 ജൂലൈയിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ബി.എൽ (ഈവനിംഗ് കോഴ്‌സ്) ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക് ജൂൺ 02 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
ജൂണിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എഡ് (2022 സ്‌കീം - റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ മെയ് 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400രൂപ പിഴയോടെ മെയ് 30 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
സൂക്ഷ്മപരിശോധന
നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2020 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 23 മുതൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. VII സെക്ഷനിൽ ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാല റഷ്യൻ പഠന വകുപ്പ് ആരംഭിക്കുന്ന റഷ്യൻ സർട്ടിഫിക്കറ്റ് (ഒരു വർഷം), ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു / പ്രീഡിഗ്രി /ഡിഗ്രി. അപേക്ഷകൾ റഷ്യൻ പഠനവകുപ്പിലും സർവകലാശാല വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷാഫീസ് 150/- രൂപയും രജിസ്‌ട്രേഷൻ ഫീസ് 150/- രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 20 വരെ
പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള റഷ്യൻ പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കും.
ജർമ്മൻ കോഴ്‌സ്
ജർമ്മൻ പഠന വിഭാഗം നടത്തുന്ന ജർമ്മൻ B1 (Deutsch B1) ഷോർട്ട്‌ടേം കോഴ്‌സിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്ടു & ജർമ്മൻ A2 (കേരള സർവകലാശാല), കോഴ്‌സ് ഫീസ് : 15,000, സമയം: 7.30 - 9.00 (തിങ്കൾ മുതൽ വെള്ളി), ആകെ സീറ്റുകൾ : 30, മിനിമം അപേക്ഷകൾ : 10, അപേക്ഷാ ഫീസ്: 105 രൂപയും രജിസ്‌ട്രേഷൻ ഫീസ്: 105 രൂപയുമാണ്. അപേക്ഷാഫോം ജർമ്മൻ വിഭാഗത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. (https://www.keralauniversity.ac.in/dept/dept-home). പൂരിപ്പിച്ച അപേക്ഷകൾ 30ന് വൈകുന്നേരം 4ന് മുമ്പായി ജർമ്മൻ പഠന വിഭാഗത്തിൽ സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |