SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.28 AM IST

കേരള സർവകലാശാല പരീക്ഷാ വിജ്ഞാപനം

a

ഒക്ടോബറിൽ നടത്തുന്ന നാലാം സെമസ്​റ്റർ എം.എഡ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ എം.എ പൊളി​റ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ എം.എസ്‌സി ബോട്ടണി (സ്‌പെഷ്യലൈസേഷൻ ഇൻ ബയോഡൈവേഴ്സി​റ്റി കൺസർവേഷൻ, ജന​റ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ എം.എ പൊളി​റ്റിക്ക്സ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഡിപ്ലോമസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ മാസ്​റ്റർ ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം നാലാം സെമസ്​റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ എം.എസ്‌സി കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ മെഷീൻ ലേണിംഗ്, കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ, കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ എൻ.ജി.എസ്. ഡാ​റ്റാ അനലി​റ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

രണ്ടാം സെമസ്​റ്റർ ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 5 ന് കാര്യവട്ടം ഗവ. കോളേജിൽ നടത്തും.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എ ഡബിൾ മെയിൻ (എക്കണോമിക്സ് , മാത്തമാ​റ്റിക്സ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 29 മുതൽ ഒക്ടോബർ ഒന്നു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA