SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

വെറ്ററിനറി സയൻസിന് താത്പര്യമേറുന്നു  

p

മെഡിക്കൽ അലൈഡ്, കാർഷിക, വെറ്ററിനറി അലൈഡ് കോഴ്സുകൾക്കുവേണ്ടി സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നീറ്റ് യു.ജി റാങ്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റനുസരിച്ചു നടത്തിയ ആദ്യ റൗണ്ട് ഓൺലൈൻ കൗൺസലിംഗിൽ പ്രവേശനം ലഭിച്ചവർ സെപ്തംബർ 18 നു വൈകിട്ട് നാലുമണിക്കകം കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ച ഫീസ് കോളേജിൽ അടയ്ക്കണം. നിശ്ചിത തീയതിക്കകം റിപ്പോർട്ട് ചെയ്യാത്തവരുടെ പ്രവേശനം റദ്ദക്കപ്പെടും. ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി സയൻസ്, ഫിഷറീസ്, കോ ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് & എൻവയണ്മെന്റൽ സയൻസ്,ബയോടെക്‌നോളജി ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ താത്പര്യപ്പെട്ട കോഴ്‌സ് ബി.വി.എസ് സി ആൻഡ് എ. എച്ചാണ്. സർക്കാർ കോളേജുകൾ അവസാന റാങ്ക്- വെറ്ററിനറി 4876, ബി.എസ് സി അഗ്രികൾച്ചർ -8749, ബി. ടെക് ബയോടെക്‌നോളജി-11457, ബി.എ.എം.എസ്-12023, ഫോറസ്ട്രി-12160, ഫിഷറീസ്-14299, ക്ലൈമറ്റ് ചേഞ്ച് & എൻവയണ്മെന്റൽ സയൻസ് -14326, കോ-ഓപ്പറേഷൻ & ബാങ്കിംഗ്-16823

സ്വാശ്രയകോളേജുകളിൽ അവസാന റാങ്ക് - ആയുർവേദ -35333, യൂനാനി-37915, സിദ്ധ- 37920. www.cee.kerala.gov .in

എം.ബി.ബി.എസ്‌ /ബി.ഡി.എസ് രണ്ടാം റൗണ്ട് ഓപ്ഷൻ നൽകുമ്പോൾ

എം.ബി.ബി.എസ്‌ , ബി.ഡി.എസ് കോഴ്‌സുകളിലേക്ക് രണ്ടാം റൗണ്ടിൽ ഓപ്ഷൻ അലോട്ടുമെന്റ് പ്രക്രിയയിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ പ്രവേശനം ഒഴിവാക്കാം.പക്ഷേ തുടർ റൗണ്ടുകളിൽ അവരെ പരിഗണിക്കുകയില്ല,ആദ്യ റൗണ്ടിൽ ഫീസടച്ച് അഡ്മിഷൻ നേടിയവർക്കും, അലോട്ടുമെന്റ് ലഭിക്കാത്തവർക്കും ഹയർ ഓപ്ഷൻ നൽകാം. ഇവർ ഓപ്ഷൻ CONFIRM ചെയ്യണം.പ്രവേശനം ലഭിച്ചവർക്ക് ഹയർ ഓപ്ഷൻ പുനഃക്രമീകരിക്കാനുള്ള അവസരവും ലഭിക്കും. സെപ്തംബർ 18ന് രാത്രി 11.59 വരെ ഓപ്ഷൻ നൽകാം. രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് സെപ്തംബർ 20 ന് പ്രസിദ്ധീകരിക്കും.

ആനിമേഷൻ കോഴ്സ്- സാദ്ധ്യതയേറെ

വിവിധ പ്രൊഫൈലുകളിലുടനീളം മികച്ച തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന മൾട്ടി-ബില്യൺ ഡോളർ മേഖലയാണ് ആനിമേഷൻ വ്യവസായം. ഇന്ത്യയിൽ 300-ലധികം ആനിമേഷൻ സ്റ്റുഡിയോകളുണ്ട്, അതിൽ 15,000-ലധികം ആനിമേഷൻ പ്രൊഫഷണലുകൾ ജോലി ചെയ്യുന്നു. വ്യത്യസ്‌ത ടൂളുകളും ടെക്‌നിക്കുകളും ഉപയോഗിച്ച് 2D, 3 D ഇമേജുകൾ ചലനമാക്കി മാറ്റാൻ ആനിമേഷൻ സഹായിക്കും.

മോഷൻ ഗ്രാഫിക്‌സ്, 2D, 3D വിഷ്വൽ ഇഫക്‌റ്റുകൾ എന്നിവ ഉപയോഗിച്ച് കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ ആനിമേഷൻ കോഴ്‌സ് സഹായിക്കും. ടൈപ്പോഗ്രാഫി, തിരക്കഥാരചന, ക്യാമറാ സംവിധാനം, ടൈം മാനേജ്‌മെന്റ്, പ്രൊഡക്ഷൻ പ്ലാനിംഗ് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാൻ ഇത് ഉപകരിക്കും.

ആനിമേറ്റർ, ഇമേജ് എഡിറ്റർ, ലേഔട്ട് ആർട്ടിസ്റ്റ്, ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റ്, സ്പെഷ്യൽ ഇഫക്റ്റ് ആർട്ടിസ്റ്റ് തുടങ്ങിയ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA