SignIn
Kerala Kaumudi Online
Saturday, 13 June 2026 2.14 AM IST

അധിക എം.ബി.ബി.എസ് ഫീസ്:മാനേജ്മെന്റുകളുമായി ചർച്ച ചൊവ്വാഴ്ച

a

തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മിഷൻ നിർദ്ദേശപ്രകാരം നാലര വർഷത്തെ എം.ബി.ബി.എസ് കോഴ്സിന് അധികമായി ഈടാക്കിയ അര വർഷത്തെ ഫീസ് തിരികെ നൽകുന്നത് സംബന്ധിച്ച് സ്വാശ്രയ മാനേജ്മെന്റുകളുമായി സർക്കാർ ചൊവ്വാഴ്ച ചർച്ച നടത്തും. ആരോഗ്യമന്ത്രി കെ.മുരളീധരന്റെ സാന്നിദ്ധ്യത്തിലാണ് ചർച്ച.

ഫീസ് തിരികെ നൽകാനാവില്ലെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ ഫീസ് തിരികെ നൽകണമെന്ന നിർദ്ദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും ഈ കേസിൽ കക്ഷി ചേരും. അഞ്ചു വർഷത്തേക്കുള്ള ഫീസാണ്, ഫീസ് നിർണയ സമിതി നിശ്ചയിച്ചു നൽകുന്നതെന്നും ഇത് അഞ്ച് തവണകളായി വാങ്ങുന്നതേയുള്ളൂവെന്നുമാണ് അസോസിയേഷന്റെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA