SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.32 AM IST

ഐ.എച്ച്. ആർ.ഡി കോഴ്സുകളിൽ ഫീസ് കൂട്ടി

a

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ വിവിധ കോഴ്സുകളിൽ ഫീസ് കൂട്ടാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. ബി.എസ്‌സി, ബി.സി.എ കോഴ്സുകളിൽ സെമസ്റ്ററിന് 19,000രൂപയാണ് ട്യൂഷൻ ഫീസ്. 17,270 ആയിരുന്നു. ബി.ബി.എയ്ക്ക് ഫീസ് 8470ൽ നിന്ന് 19000ആയും ബി.കോമിന് 13035ൽ നിന്ന് 14500ആയും ബി.എയ്ക്ക് 8470ൽ നിന്ന് 9500ആയും കൂട്ടി. എം.എസ്‌സി കോഴ്സിന് 22500ൽ നിന്ന് 25000 ആയും എംകോം, എം.എ കോഴ്സുകൾക്ക് 18425ൽ നിന്ന് 20500 ആയും കൂട്ടി.

എൻജിനിയറിംഗ് കോളേജുകളിലും ഫീസ് കൂട്ടിയിട്ടുണ്ട്. തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചുകളിൽ 49613 രൂപ മുതൽ 82688 രൂപ വരെയാണ് ഫീസ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് , മെക്കാനിക്കൽ ബ്രാഞ്ചുകളിൽ 44,100 മുതൽ 77,175 വരെയാണ് ഫീസ്. ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജിൽ മെരിറ്റിൽ 82,688രൂപ വരെയും എൻ.ആർ.ഐ ക്വോട്ടയിൽ 2ലക്ഷം രൂപ വരെയുമാണ് ഫീസ്. അടൂർ എൻജിനിയറിംഗ് കോളേജിൽ മെരിറ്റിൽ 71,663 രൂപ വരെയും എൻ.ആർ.ഐ ക്വോട്ടയിൽ 131250രൂപ വരെയുമാണ് ഫീസ്. ആറ്റിങ്ങൽ, ചേർത്തല, കൊട്ടാരക്കര, കരുനാഗപ്പള്ളി, കല്ലൂപ്പാറ, പൂഞ്ഞാർ കോളേജുകളിൽ മെരിറ്റിൽ 71,663രൂപ വരെയും എൻ.ആർ.ഐ ക്വോട്ടയിൽ 105000രൂപ വരെയുമാണ് ഫീസ്.

പോളിടെക്നിക് കോളേജുകളിൽ 24200രൂപയായിരുന്ന വാർഷിക ഫീസ് 25410രൂപയാക്കി. ലാറ്ററൽ എൻട്രിക്കാർക്ക് അധികമായി നൽകേണ്ട ട്യൂഷൻ ഫീസ് 10000ൽ നിന്ന് 10500ആക്കി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ആകെഫീസ് 8620രൂപ ആയിരുന്നത് 9060ആക്കി. ഹയർ സെക്കൻഡറിയിൽ ആകെ ഫീസ് 29160രൂപയായിരുന്നത് 30620 രൂപയാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA