
തിരുവനന്തപുരം: രാത്രി മഞ്ഞും പകൽ നല്ല ചൂടും ആയതോടെ പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്നു . ഇടയ്‌ക്കിടെയുള്ള മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം കൊതുക് പെരുകുന്നത് ഡെങ്കി അടക്കമുള്ള പകർച്ച വ്യാധികൾക്കും കാരണമാകുകയാണ്.
എലിപ്പനി ഡെങ്കിയും ബാധിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ മരുന്നിന് ദൗർലഭ്യമായതോടെ രോഗികൾ നെട്ടോട്ടമോടുകയാണ്.
വ്യാഴാഴ്ചത്തെ മാത്രം കണക്കനുസരിച്ച് സംസ്ഥാനത്ത് 8266 പേർക്കാണ് പനി ബാധിച്ചത്. അതിൽ 26 പേർക്ക് ഡെങ്കിയും 14 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനിബാധിതർ . 1413 പേർക്കാണ് പനി ബാധിച്ചത്. ഏറ്റവും കുറവുള്ള ഇടുക്കിയിൽ 213 പേർക്കാണ് വ്യാഴാഴ്ച പനി ബാധിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഡെങ്കി ബാധിതർ. ഈ മാസം സംസ്ഥാനത്ത് ആകെ പനി ബാധിച്ചവരുടെ എണ്ണം 1, 68,065 ആണ് .
റോഡുകളിലും കൃഷിയിടങ്ങളിലും കെട്ടികിടക്കുന്ന വെള്ളത്തിൽ എലി മൂത്രം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. കൊതുക് പെരുകുന്നതു തടയാനും നടപടി സ്വീകരിക്കണം.
ശ്വാസംമുട്ടൽ എല്ലാ പ്രായക്കാർക്കും
കോവിഡിന് ശേഷം എല്ലാപ്രായക്കാരിലും ശ്വാസം മുട്ടൽ ഉണ്ടായതായും അത് തുടർന്നുവരുന്നതായും ആരോഗ്യപ്രവർത്തകർ. അന്തരീക്ഷ മലിനീകരണം വർദ്ധിക്കുന്നതും ശ്വാസംമുട്ടൽ കൂടാൻ ഇടയാക്കുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |