SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം

p

തിരുവനന്തപുരം; നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം.നഴ്സിംഗിൽ ബി.എസ് സി / പോസ്റ്റ് ബി.എസ് സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയ്ക്കു ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി 2 യോഗ്യതയുള്ളവർക്കും മുൻഗണനയുണ്ട്. പ്രായപരിധി 38 വയസ്. താത്പര്യമുളളവർ triplewin.norka@kerala.gov.in ലേക്ക് വിശദമായ സി.വി, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുള്ള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 10നകം അപേക്ഷിക്കണം.

നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കുറഞ്ഞത് 2300 യൂറോയും രജിസ്‌ട്രേഡ് നഴ്സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് കുറഞ്ഞ ശമ്പളം.കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org , www.nifl.norkaroots.org.

വി​വി​ധ​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കു​മ്പോ​ൾ

2025​-​ലെ​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ,​ ​നീ​റ്റ്,​ ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ്,​ ​കീം,​ ​ഐ​സ​ർ​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​സ​മ​യ​മാ​ണി​ത്.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കു​മ്പോ​ഴും​ ​ഡോ​ക്യു​മെ​ന്റു​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​മ്പോ​ഴും​ ​വി​വി​ധ​ ​കാ​ര്യ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.
2025​-​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​ആ​ദ്യ​ ​സെ​ഷ​ൻ​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​ ​ജ​നു​വ​രി​ 25​-​ന് ​തു​ട​ങ്ങും.​ 2024​ ​ഡി​സം​ബ​റി​ൽ​ ​ഇ​തി​ന്റെ​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ച്ചു​ ​തു​ട​ങ്ങും.​ 2025​ ​മേ​യ് ​നാ​ലി​നാ​ണ് ​നീ​റ്റ് ​പ​രീ​ക്ഷ.​ ​ഇ​തി​ന് ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​ഫെ​ബ്രു​വ​രി​ ​ആ​ദ്യ​ ​വാ​രം​ ​ആ​രം​ഭി​ക്കും.
ഇ​ത്ത​രം​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​മ്പോ​ൾ​ ​കൃ​ത്യ​മാ​യ​ ​ഐ.​ഡി​ ​പ്രൂ​ഫ് ​വേ​ണം.​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ ​അ​തി​ലെ​ ​ഫോ​ട്ടോ​ ​അ​പ്ഡേ​റ്റ​ഡ് ​ആ​ണെ​ന്ന് ​ഉ​റ​പ്പു​ ​വ​രു​ത്ത​ണം.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പു​ള്ള​ ​ഫോ​ട്ടാ​യാ​ണ് ​ഐ.​ഡി​ ​കാ​ർ​ഡി​ലേ​തെ​ങ്കി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ​പ്ര​തി​സ​ന്ധി​ ​സൃ​ഷ്ടി​ക്കും.​ ​അ​തി​നാ​ൽ​ ​പ​ഴ​യ​ ​ഫോ​ട്ടോ​ഗ്രാ​ഫാ​ണ് ​ഐ​ഡി​യി​ലെ​ങ്കി​ൽ​ ​അ​ത് ​അ​പേ​ഡേ​റ്റ് ​ചെ​യ്യു​ക.​ ​ആ​ധാ​ർ​ ​ന​മ്മു​ടെ​ ​ഫോ​ൺ​ ​ന​മ്പ​രു​മാ​യി​ ​ലി​ങ്ക് ​ചെ​യ്താ​ണ് ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ.​ ​ര​ജി​സ്റ്റേ​ർ​ഡ് ​ന​മ്പ​റി​ലേ​ക്കാ​ണ് ​ഒ.​ടി.​പി​ ​വ​രി​ക.​ ​ഈ​ ​ഒ.​ടി.​പി​ ​എ​ന്റ​ർ​ ​ചെ​യ്തു​വേ​ണം​ ​ഓ​ൺ​ലൈ​ൻ​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ.​ ​വി​ദേ​ശ​ത്ത് ​താ​മ​സി​ക്കു​ന്ന,​ ​ആ​ധാ​ർ​ ​ഇ​ല്ലാ​ത്ത​വ​ർ​ ​പാ​സ്പോ​ർ​ട്ട് ​ന​മ്പ​ർ​ ​എ​ന്റ​ർ​ ​ചെ​യ്താ​ൽ​ ​മ​തി.​ ​അ​തി​ന് ​ഒ.​ടി.​പി​ ​ആ​വ​ശ്യ​മി​ല്ല.​ ​വി​വി​ധ​ ​റി​സ​ർ​വേ​ഷ​ൻ​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​കാ​ര്യ​ങ്ങ​ളും​ ​നേ​ര​ത്തെ​ത​ന്നെ​ ​നോ​ക്കി​ ​മ​ന​സി​ലാ​ക്കു​ന്ന​ത് ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​ല​ളി​ത​മാ​കാ​ൻ​ ​സ​ഹാ​യി​ക്കും.

എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ്:
ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ഓ​പ്ഷ​ൻ​ ​ഇ​ന്നു​ ​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ഇ​ന്നു​ ​കൂ​ടി​ ​ന​ട​ത്താം.​ ​ഹ​യ​ർ​ ​ഓ​പ്ഷ​ൻ​ ​പു​നഃ​ക്ര​മീ​ക​ര​ണം,​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​ഓ​പ്ഷ​നു​ക​ൾ​ ​റ​ദ്ദാ​ക്ക​ൽ​ ​എ​ന്നി​വ​യ്ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​സൗ​ക​ര്യ​മു​ണ്ട്.​ ​ഒ​ന്നാം​ഘ​ട്ട​ത്തി​ൽ​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​ല​ഭി​ച്ച​വ​രും​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ക്കാ​ത്ത​വ​രും​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റി​ന് ​പ​രി​ഗ​ണി​ക്ക​ണ​മെ​ങ്കി​ൽ​ ​നി​ർ​ബ​ന്ധ​മാ​യും​ ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ട​ത്ത​ണ​മെ​ന്ന് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ലു​ണ്ട്.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-0471​-2525300

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GERMANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA