SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

ഗവർണർ മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്

p

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വൈകിട്ട് 3.30ന് രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തും. സർവകലാശാല പോര് മുറുകുന്നതിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. വിഷയത്തിൽ ഒത്തുതീർപ്പാകുമോ എന്നതിലടക്കം ഇന്ന് തീരുമാനമായേക്കും. രാവിലെ 10.30ന് ഗവർണർ തിരുവനന്തപുരത്തെത്തും എന്നാണ് സൂചന.

അതേസമയം സസ്പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഇന്നലെയും കേരള സർവകലാശാലയിലെത്തി. എന്നാൽ ഇനിയെല്ലാം ഗവർണർ തീരുമാനിക്കട്ടെയെന്ന് വി.സി 'കേരളകൗമുദി'യോട് പറഞ്ഞു. 'രജിസ്ട്രാറെ മാറ്റുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നതാണ്. വാക്ക് പാലിക്കാത്ത സാഹചര്യത്തിൽ വിവരങ്ങൾ ഗവർണറെ അറിയിക്കുമെന്നും വി.സി പറഞ്ഞു. പ്രശ്നപരിഹാരത്തിന് ശ്രമം തുടരുകയാണെന്നും നിലവിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാതെ കൈകാര്യം ചെയ്യുമെന്നുമാണ് മന്ത്രി ബിന്ദുവിന്റെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA