SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

ഗ്രീൻ തൊഴിലുകൾ വിപുലപ്പെടുന്നു

p

കാർബണിന്റെ ബഹിർഗമനം കുറച്ചുള്ള വികസനം 2047 ഓടു കൂടി രാജ്യത്ത് 35 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഇതിനെ ഗ്രീൻ തൊഴിലുകൾ എന്നു പറയുന്നു.
ബിരുദ തലത്തിൽ എൻവയണ്മെന്റൽ സയൻസ്, എൻവയണ്മെന്റൽ മാനേജ്‌മെന്റ്, സുസ്ഥിര വികസനം, എൻവയണ്മെന്റൽ സയൻസ് & ഇക്കോളജി, വാട്ടർ മാനേജ്മെന്റ്, ഫോറസ്ട്രി,എൻവയണ്മെന്റൽ എൻജിനിയറിംഗ് തുടങ്ങി നിരവധി കോഴ്സുകളുണ്ട്. ഫെർഗുസൺ കോളേജ്, പൂനെ, കുസാറ്റ്, ഐ.ഐ.ടി ബോംബെ, ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ മികച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. കേരള കാർഷിക സർവകലാശാലയിൽ പരിസ്ഥിതിയും കാലാവസ്ഥാപഠനവുമായി ബന്ധപ്പെട്ട ബിരുദ പ്രോഗ്രാമുണ്ട്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

യൂണിവേഴ്സിറ്റി ഒഫ് മാഞ്ചസ്റ്ററിൽ സസ്റ്റൈനബിൾ എൻവയണ്മെന്റിൽ എം.എ പ്രോഗ്രാമുണ്ട്. (www.manchester.ac.uk). എറാസ്മസ് മുണ്ടസ് പ്രോഗ്രാമിലുൾപ്പെടുത്തി നിരവധി പാരിസ്ഥിതിക കോഴ്സുകൾ യൂറോപ്യൻ, യു.കെ സർവകലാശാലകളിലുണ്ട്. നിരവധി സ്കോളർഷിപ്, ഫെലോഷിപ്പ് പ്രോഗ്രാമുകളുണ്ട്. ഇക്കണോമിക്സ് , ക്ലൈമറ്റ് ചേഞ്ച് ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഐ.എൽ.ഒ യുടെ ഇന്റർനാഷണൽ ട്രെയിനിംഗ്സെന്ററിൽ നിരവധി സ്കിൽ വികസന കോഴ്സുകളുണ്ട്. (www.itcilo.org). നാഷണൽ സ്കിൽ വികസന കോർപറേഷനിൽ ഹരിത തൊഴിലുകൾക്കിണങ്ങിയ അപസ്‌കില്ലിങ്, റിസ്‌കില്ലിങ് പ്രോഗ്രാമുകളുണ്ട്.(www.nsdcindia.org).

സമ്മർ ഇന്റേൺഷിപ് @ ഐ ഐ ടി, മദ്രാസ്

ഐ.ഐ.ടി മദ്രാസിൽ സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിന് എൻജിനിയറിംഗ്, സയൻസ്, മാനേജ്‌മെന്റ്, ഹ്യൂമാനിറ്റീസ് ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 28 വരെ അപേക്ഷിക്കാം. രണ്ടു മാസത്തെ ഇന്റേൺഷിപ് പ്രോഗ്രാമിൽ പ്രതിമാസം 15000 രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കും. മേയ് 19 മുതൽ ജൂലായ് 18 വരെയാണ് ഇന്റേൺഷിപ്. www.iitm.ac.in

ബി എസ് സി അഗ്രിക്കൾച്ചർ @അമൃത യൂണിവേഴ്‌സിറ്റി

അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂരിലുള്ള സ്കൂൾ ഒഫ് അഗ്രികൾച്ചർ സയൻസിൽ നാലുവർഷ ബി. എസ് സി ഓണേഴ്‌സ് ഇൻ അഗ്രികൾച്ചർ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഇന്റർനെറ്റ് ഒഫ് തിംഗ്സ്, നൂതന കാർഷിക സാങ്കേതിക വിദ്യകൾ എന്നിവ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്‌മെന്റും ലഭിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. www.amrita.edu/agriculture

ഓ​ർ​മി​ക്കാ​ൻ...

1.​ ​I​C​S​I​ ​C​S​ ​ഫ​ലം​:​-​ ​സി.​എ​സ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​എ​ക്സാം​ 2024​ ​ഫ​ലം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റീ​സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​i​c​s​i.​e​d​u.

2.​ ​പ​ഞ്ച​ക​ർ​മ​ ​ടെ​ക്നീ​ഷ്യ​ൻ​ ​കോ​ഴ്സ്:​-​ ​കേ​ന്ദ്ര​ ​ആ​യു​ഷ് ​മ​ന്ത്രാ​ല​യ​ത്തി​നു​ ​കീ​ഴി​ൽ​ ​ജ​യ്പൂ​രി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ആ​യു​ർ​വേ​ദ​യി​ൽ​ ​പ​‌​ഞ്ച​ക​ർ​മ​ ​ടെ​ക്നീ​ഷ്യ​ൻ​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​ന് ​മാ​ർ​ച്ച് 7​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​:​ ​പ്ല​സ് ​ടു.​ ​കോ​ഴ്സ് ​കാ​ലാ​വ​ധി​ ​ഒ​രു​ ​വ​ർ​ഷം.​ ​ഇം​ഗ്ലീ​ഷും​ ​ഹി​ന്ദി​യു​മാ​ണ് ​പ​ഠ​ന​ ​മാ​ധ്യ​മം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​n​t​a.​n​i​c.​i​n.

എം.​എ​സ്.​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജീ​വ്ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​(​ബ്രി​ക്-​ആ​ർ.​ജി.​സി.​ബി​)​ 2025​-27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​എം.​എ​സ്.​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​കോ​ഴ്‌​സി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 2​വ​ർ​ഷ​ത്തെ​ ​(​സെ​മ​സ്റ്റ​ർ​)​ ​ഡി​സീ​സ് ​ബ​യോ​ള​ജി,​ ​ജ​ന​റ്റി​ക് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ഴ്‌​സു​ക​ളി​ൽ​ 10​വീ​തം​ ​സീ​റ്റാ​ണു​ള്ള​ത്.​ 60​ശ​ത​മാ​നം​ ​മാ​ർ​ക്ക്/​ത​ത്തു​ല്യ​ ​ഗ്രേ​ഡി​ൽ​ ​കു​റ​യാ​തെ​ ​യു.​ജി.​സി​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള​ ​സ​യ​ൻ​സ്/​എ​ൻ​ജി​നീ​യ​റിം​ഗ്/​ ​മെ​ഡി​സി​ൻ​ ​ബി​രു​ദ​വും​ ​ഗേ​റ്റ് ​ബി​ ​സ്‌​കോ​റു​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ഒ.​ബി.​സി​ ​(​നോ​ൺ​ ​ക്രി​മി​ലെ​യ​ർ​),​ ​പേ​ഴ്‌​സ​ൺ​സ് ​വി​ത്ത് ​ഡി​സ​ബി​ലി​റ്റി​ ​(​പി​ഡ​ബ്ല്യു​ഡി​)​ ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യി​ൽ​ ​അ​ഞ്ചു​ശ​ത​മാ​നം​ ​മാ​ർ​ക്കി​ള​വു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​സ​ന്ദ​ർ​ശി​ക്കു​ക​:​ ​G​A​T​-​B​ ​യെ​ ​കു​റി​ച്ച്:​ ​h​t​t​p​s​:​/​/​r​c​b.​r​e​s.​i​n​/​D​B​T​P​G​/,​h​t​t​p​s​:​/​/​r​c​b.​r​e​s.​i​n​/​D​B​T​P​G/

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷ​ ​വി​ജ്ഞാ​പ​നം
കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മാ​ർ​ച്ച്,​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്തു​ന്ന​ ​ഒ​ന്നാം​ ​വ​ർഷ
ബി.​എ​ഫ്.​എ.​ ​(​ഇ​ന്റ​ഗ്രേ​​​റ്റ​ഡ്),​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി.​എ​ഫ്.​എ.​ ​(​പെ​യി​ന്റിം​ഗ്,​ ​സ്‌​ക​ൾ​പ്ച്ച​ർ,​ ​അ​പ്ലൈ​ഡ് ​ആ​ർ​ട്)​ ​പ​രീ​ക്ഷ​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​പ്രി​ൽ​ 7​ന് ​ആ​രം​ഭി​ക്കു​ന്ന​ ​പ​ത്താം​ ​സെ​മ​സ്​​റ്റ​ർ​ ​ഇ​ന്റ​ഗ്രേ​​​റ്റ​ഡ് ​ബി.​എ.​/​ബി​കോം.​/​ബി.​ബി.​എ.​ ​എ​ൽ.​എ​ൽ.​ബി.​ ​ബി​രു​ദ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GREEN JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA