SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.33 AM IST

ഗുരുവിനെ അനുസ്‌മരിച്ച് മോദിയും രാഹുലും

sreenarayanaguru

ന്യൂഡൽഹി: ജയന്തി ദിനത്തിൽ ശ്രീനാരായണഗുരുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അനുസ്മരിച്ചു. രാജ്യത്തിന്റെ സാമൂഹികവും ആത്മീയവുമായ മേഖലകളിൽ ഗുരു ദർശനം വരുത്തിയ സ്വാധീനം മോദി ചൂണ്ടിക്കാട്ടി. സാമൂഹിക പരിഷ്കരണത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള ഗുരുവിന്റെ ആഹ്വാനം തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ഗുരു പകർന്നുനൽകിയ കരുണയുടെയും സമത്വത്തിന്റെയും അറിവിന്റെയും കാലാതീതമായ സന്ദേശം ഭാരതത്തെ ശരിയായ പാതയിൽ നയിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നിർഭയനായ സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA