തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ ദർശനം നടപ്പാക്കാൻ തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് അറിയിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് വെർച്വൽ ക്യൂ ദർശനം അനുവദിക്കുന്നത്. ഈ ദിവസങ്ങളിൽ പ്രതിദിനം 2,400 പേർക്ക് ദർശന സൗകര്യമുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് നാലിനും അഞ്ചിനും രണ്ട് സ്ലോട്ടുകളിലായി വെർച്വൽ ക്യൂ നടപ്പാക്കാനാണ് പുതിയ തീരുമാനം.
ഗുരുവായൂരിൽ വെറ്ററിനറി കോളേജ് ആരംഭിക്കുന്നതിനും ദേവസ്വം സർക്കാരിനോട് ആവശ്യപ്പെടും. കോളേജ് ആരംഭിക്കുന്നതിനായി സ്ഥലവും കെട്ടിടവും നൽകാൻ ദേവസ്വം തയ്യാറാണെന്ന് ചെയർമാൻ പറഞ്ഞു. ദേവസ്വത്തിന്റെ കൈവശം 1,600 പശുക്കളും 35 ആനകളുമുണ്ടെന്നും ഇത്രയധികം മൃഗസമ്പത്തുള്ള മറ്റൊരു സ്ഥാപനവും കേരളത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ വേങ്ങാട് എസ്റ്റേറ്റിൽ ഏകദേശം 1,400 പശുക്കളും കാവീട് ഗോകുലത്തിൽ 119 പശുക്കളും കിഴക്കേനടയിലെ ഗോശാലയിൽ 32 പശുക്കളുമുണ്ട്. രണ്ടു പതിറ്റാണ്ട് മുമ്പ് ദേവസ്വത്തിന് 66 ആനകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ എണ്ണം 35 ആയി കുറഞ്ഞിട്ടുണ്ട്. ആനകളെ നടയിരുത്തുന്നതിനുള്ള നിയമതടസം നീങ്ങിയാൽ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വത്തിന്റെ പ്രതീക്ഷയെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു.
Guruvayoor Devaswom announced daily virtual queue darshan, excluding Sundays, expanding from its current three-day schedule. Chairman A.V. Gopinath confirmed new slots for Monday, Wednesday, and Friday. Additionally, Devaswom will request a veterinary college in Guruvayoor, offering land and buildings, citing its extensive livestock of 1,600 cows and 35 elephants.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |