SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

കണക്കുകൾ ശരിയല്ല: ദേവസ്വം ബോർഡ് കമ്പ്യൂട്ടർവത്കരിക്കണം

p

കൊച്ചി: ഭരണ നടപടികളിലും വരവുചെലവു കണക്കുകളിലും സുതാര്യത ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം

ബോർഡ് ഉടൻ കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് മാറണമെന്ന് ഹൈക്കോടതി. കൈവശമുള്ള ഡിജിറ്റൽ വിവരങ്ങൾ പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി ഡേറ്റാ മൈഗ്രേഷൻ പ്ലാൻ തയ്യാറാക്കണം. പഴയ സോഫ്റ്റുവെയറുകൾ ഘട്ടങ്ങളായി ഒഴിവാക്കണം. അതിനുമുമ്പ് അതിലെ വിവരങ്ങൾ സുരക്ഷിതമായി ബാക്കപ്പ് ചെയ്യണം. ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവു കണക്കുകളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയിലാണ് ഉത്തരവ്.

അയ്യപ്പസംഗമത്തിന്റെ കണക്കുകളിൽ ബോർഡിന്റെ ഓഡിറ്ററായ വിജയൻ ആൻഡ് അസോസിയേറ്റ്സ് വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. നിലവിൽ ബോർഡിന്റെ ഓഡിറ്റിംഗ് മൂന്നു വർഷം പിന്നിലാണ്. ബോർഡും ക്ഷേത്രങ്ങളും പണം ഇടപാടുകൾക്ക് പഴയ രീതി പിന്തുടരുന്നത് സാമ്പത്തിക അച്ചടക്കത്തെ ബാധിക്കുന്നുണ്ട്.

സ്ഥാവര ജംഗമവസ്തുക്കളുടെ കൃത്യമായ മൂല്യനിർണയം നടന്നിട്ടില്ല. ഭക്തർ നൽകുന്ന സ്വർണം, ഭൂമി തുടങ്ങിയവ കണക്കുകളിൽ ഉൾപ്പെടുത്തുന്നില്ല. ക്ഷേത്രോപദേശക സമിതികൾ ബോർഡിന്റെ പാൻനമ്പർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇടപാടുകൾ ഔദ്യോഗിക കണക്കുകളിൽ വരുന്നില്ല. ബാങ്ക് സ്റ്റേറ്റ്‌മെന്റും രജിസ്റ്ററുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. കരാറുകാർക്ക് നൽകാനുള്ള തുകയോ നികുതി ബാദ്ധ്യതകളോ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവിൽ

നിന്ന്:

  • എല്ലാ ക്ഷേത്രങ്ങളിലും ഏകീകൃത കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്തണം
  • തിരഞ്ഞെടുത്ത ക്ഷേത്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കി പിന്നീട് വ്യാപിപ്പിക്കണം
  • ഓഡിറ്റ് പരിശോധനകൾ എളുപ്പമാക്കുന്നതിനും വിവരങ്ങൾ സൂക്ഷിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം
  • നിലവിലുള്ള രേഖകൾ മാറ്റുമ്പോൾ ചരിത്രപരമായ വിവരങ്ങൾ സംരക്ഷിക്കണം
  • കിറ്റ്ഫ്ര മുഖേന നടപ്പാക്കുന്ന കമ്പ്യൂട്ടർവത്കരണ പദ്ധതിയിൽ ഓഡിറ്റ് കണ്ടെത്തലുകളും ഉൾപ്പെടുത്തണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA