SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

ചൂടിൽ ശരണം കുപ്പിവെള്ളം വില്പനയിൽ റെക്കാഡ്

p

തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്ത് കുപ്പി വെള്ള വില്പന തകൃതിയായി. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ്‌ കോർപറേഷന് കഴിലുള്ള ഹില്ലി അക്വയുടെ മാത്രം വില്പന പ്രതിദിനം 90000 ലിറ്ററിലേക്ക് ഉയർന്നു. മറ്റു ബ്രാൻഡുകളും ഉത്പാദനം വർദ്ധിപ്പിച്ചു.
50,000 മുതൽ 60,000 ലിറ്റർ വരെയാണ് 'ഹില്ലി അക്വാ' ഉത്പാദിപ്പിച്ചിരുന്നത്. ഇതിന്റെ രണ്ടു പ്ലാന്റുകളിലും മൂന്ന് ഷിഫ്റ്റുകളായാണ് ഇപ്പോൾ ജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്. അവധി ദിവസങ്ങളിലും പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നു.ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം ലിറ്ററിലേക്ക് ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

യുദ്ധവും ബാധിച്ചു
പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ വന്ന വർദ്ധനവ് കുപ്പിവെള്ള ഉത്പാദനമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. കുപ്പിയുടെ നിർമ്മാണത്തിനുള്ള പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കൾ, സ്റ്റിക്കർ എന്നിവയ്ക്ക് വില വർദ്ധിച്ചതാണ് കാരണം. ഒരു കുപ്പിക്ക് ഒരു രൂപ വരെ നിർമ്മാണ ചിലവിൽ ഇതുമൂലമുണ്ടായിട്ടുള്ള വർദ്ധന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HILLY AQUA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA