SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ബെന്നി ജോസഫ് എച്ച്.എൽ.എൽ ഡയറക്ടറായി ചുമതലയേറ്റു

benny

തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് ഡയറക്ടറായി (ടെക്നിക്കൽ & ഓപ്പറേഷൻസ്) ബെന്നി ജോസഫ് ചുമതലയേറ്റു. എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവ്വീസസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വൈസ് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് ആൻഡ് ഗ്രൂപ്പ് ഹെഡ് (ഫാർമ) ആയും പ്രവർത്തിച്ചു വരികയായിരുന്നു. പേരൂർക്കട, ആക്കുളം യൂണിറ്റുകളിലെ വിവിധ നിർമ്മാണ വിഭാഗങ്ങളുടെ കൺട്രോളിംഗ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

തൃശൂർ ഗവൺമെന്റ് എൻജിനി​യറിംഗ് കോളേജിൽ നിന്ന് ബി.ടെക് കെമിക്കൽ എൻജിനി​യറിംഗി​ൽ സ്വർണമെഡൽ നേടി​യി​ട്ടുള്ള ബെന്നി ജോസഫ് കോട്ടയം കാണക്കാരി കണിയാംമാട്ടേൽ കുടുംബാംഗമാണ്. ബോബി മാത്യുവാണ് ഭാര്യ. ജസ്റ്റിൻ, ജെറിൻ, ജിതിൻ എന്നിവർ മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HLL DIRECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA