SignIn
Kerala Kaumudi Online
Wednesday, 21 October 2026 9.29 PM IST

കനത്ത മഴയ്ക്കിടെ ഇരുനില വീട് ചരിഞ്ഞ് അടുത്ത വീട്ടിൽ തങ്ങിനിന്നു, അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

home

കൊച്ചി: കനത്ത മഴയ്ക്കിടെ ഇരുനില വീട് പൂർണമായും ചരിഞ്ഞ് തൊട്ടടുത്തുള്ള വീടിനുമുകളിൽ തങ്ങി. കളമശേരിൽ ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. തക്കസമയത്ത് നാട്ടുകാർ ഇടപെട്ട് വീട്ടിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിഞ്ഞു.

കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് ചരിഞ്ഞത്. സംഭവസമയം വീട്ടുടമസ്ഥയായ അമ്മയും മകളും മാത്രമാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീട് ചരിയുന്നത് കണ്ടത്. ഉടൻതന്നെ വീടിനുള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയായിരുന്നു. ഭിത്തികൾ പൂർണമായും തകർന്നിട്ടുണ്ട്. വീട് താമസയോഗ്യമല്ല. അകത്തുണ്ടായിരുന്ന സാധനങ്ങളും പൂർണമായി എടുത്തുമാറ്റി. കാലപ്പഴക്കം മൂലമാണ് വീട് തകർന്നതെന്നാണ് സമീപവാസികൾ പറയുന്നത്.

തൊട്ടടുത്തുള്ള വീടിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല. തകർന്ന വീട് എത്രയുംപെട്ടെന്ന് പൊളിച്ചുനീക്കാനാണ് ശ്രമം. വിവരമറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOUSE COLLAPSED-IN KALAMASSER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA