SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.16 PM IST

പിണറായിക്ക് സുപ്രീം കോടതിയിൽ ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേയ്‌ക്ക് തടഞ്ഞു

READ ENGLISH VERSION
pinarayi-vijayan-
പിണറായി വിജയൻ

ന്യൂഡൽഹി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേയ്‌ക്ക് തടഞ്ഞ് സുപ്രീം കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ അപ്പീൽ കേൾക്കണമായിരുന്നുവെന്നും സുപ്രീം കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു. കോടതിയല്ല, ഇഡിയാണ് കേസെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. പ്രാഥമികാന്വേഷണം നടത്തണമെന്ന നിലപാടിലായിരുന്നു ആദ്യം സർക്കാർ. എന്നാൽ, സിംഗിൾ ബെഞ്ച് ജഡ്‌ജ് കേസെടുക്കണമെന്ന് ഉത്തരവിട്ടപ്പോൾ എന്തുകൊണ്ട് സർക്കാർ അപ്പീൽ നൽകിയില്ലെന്നും സുപ്രീം കോടതി ചോദിച്ചു.

ദസറ അവധിയാണെങ്കിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി,​ വി.മോഹന എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു കേസെടുക്കുമ്പോൾ എന്തുകൊണ്ട് പ്രാഥമികാന്വേഷണം നടത്തിയില്ലെന്നും സുപ്രീം കോടതി ചോദിച്ചു.

അപ്പീൽ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പിണറായിക്കും റിയാസിനുമെതിരായ എഫ്‌ഐആർ നിലനിൽക്കുമെങ്കിലും കേസിൽ തുടരന്വേഷണം നടത്താനാകില്ലെന്നാണ് സുപ്രീം കോടതി നിലപാടിൽ നിന്ന് വ്യക്തമാകുന്നത്. എഫ്‌ഐആർ റദ്ദാക്കണോ എന്ന കാര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് തീരുമാനമെടുക്കാം.

കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് പിണറായി വിജയൻ, ​മകൾ ടി വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചത്. ഡിവിഷൻ ബെഞ്ച് അതു ശരിവച്ചു. ഇതോടെയാണ് മൂന്നുപേരും സുപ്രീംകോടതിയെ സമീപിച്ചത്.

English Summary

The Supreme Court has stayed further vigilance investigation against former Kerala Chief Minister Pinarayi Vijayan and Muhammad Riyas in the Masappadi case. The court questioned the state government’s failure to appeal an earlier order directing a case to be registered. The Kerala High Court’s division bench will decide whether the FIR should be quashed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASAPPADI CASE SUPREME COURT, PINARAYI VIJAYAN VIGILANCE PROBE, MUHAMMAD RIYAS CASE, KERALA MASAPPADI CASE NEWS, MASAPPADI CASE SUPREME COURT VERDICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY