SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 AM IST

ഗ്രീൻ തൊഴിലുകൾ വിപുലപ്പെടുന്നു

d

ഡോ.ടി.പി.സേതുമാധവൻ

കാർബൺ ബഹിർഗമനം കുറച്ചുള്ള വികസനം 2047 ഓടു കൂടി രാജ്യത്ത് 35ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഇതിനെ ഗ്രീൻ തൊഴിലുകൾ എന്ന പേരിലാണ് പറയുന്നത്.
ബിരുദതലത്തിൽ എൻവിറോൺമെന്റൽ സയൻസ് & ഇക്കോളജി, എൻവിറോൺമെന്റൽ മാനേജ്മെന്റ്, സുസ്ഥിര വികസനം, വാട്ടർ മാനേജ്‌മെന്റ്, ഫോറസ്ട്രി, എൻവിറോൺമെന്റൽ എൻജിനിയറിംഗ് തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്. ഫെർഗുസൺ കോളേജ് പൂനെ, കുസാറ്റ്, ഐ.ഐ.ടി ബോംബെ, ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ മികച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. കേരള കാർഷിക സർവകലാശാലയിൽ പരിസ്ഥിതിയും കാലാവസ്ഥാപഠനവുമായി ബന്ധപ്പെട്ട ബിരുദ പ്രോഗ്രാമുണ്ട്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. യൂണിവേഴ്‌സിറ്റി ഒഫ് മാഞ്ചസ്റ്ററിൽ സസ്റ്റെയ്നബിൾ എൻവിറോൺമെന്റൽ എം.എ പ്രോഗ്രാമുണ്ട്. (www.manchester.ac.uk). എറാസ്മസ് മുണ്ടസ് പ്രോഗ്രാമിലുൾപ്പെടുത്തി നിരവധി പാരിസ്ഥിതിക കോഴ്‌സുകൾ യൂറോപ്യൻ, യു.കെ സർവകലാശാലകളിലുണ്ട്. നിരവധി സ്‌കോളർഷിപ്പ്, ഫെല്ലോഷിപ്പ് പ്രോഗ്രാമുകളായ ഇക്കണോമിക്‌സ്, ക്ലൈമറ്റ് ചേഞ്ച് ഇന്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്സുകൾ, ഐ.എൽ.ഒയുടെ ഇന്റർനാഷണൽ ട്രെയിനിംഗ് സെന്ററിൽ സ്‌കിൽ വികസന കോഴ്‌സുകൾ (www.itcilo.org), നാഷണൽ സ്‌കിൽ വികസന കോർപറേഷനിൽ ഹരിത തൊഴിലുകൾക്കിണങ്ങിയ അപസ്‌കില്ലിംഗ്, റിസ്‌കില്ലിംഗ് പ്രോഗ്രാമുകളുമുണ്ട് (www.nsdcindia.org).

1. സമ്മർ ഇന്റേൺഷിപ് @ ഐ.ഐ.ടി, മദ്രാസ്

ഐ.ഐ.ടി മദ്രാസിൽ സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിന് 3-4 വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. രണ്ടു മാസത്തെ ഇന്റേൺഷിപ് പ്രോഗ്രാമിൽ പ്രതിമാസം 15000 രൂപ വീതം സ്റ്റൈപ്പൻഡ് ലഭിക്കും. എൻജിനിയറിംഗ്, സയൻസ്, മാനേജ്‌മെന്റ്, ഹ്യൂമാനിറ്റീസ് ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. മേയ് 19 മുതൽ ജൂലായ് 18 വരെയാണ് ഇന്റേൺഷിപ്. ഫെബ്രു.28 വരെ അപേക്ഷിക്കാം. www.iitm.ac.in.

2. ബി.എസ്‌സി അഗ്രിക്കൾച്ചർ @ അമൃത യൂണിവേഴ്‌സിറ്റി
അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂരിലുള്ള സ്‌കൂൾ ഒഫ് അഗ്രികൾച്ചർ സയൻസിൽ നാലുവർഷ ബി.എസ്‌സി ഓണേഴ്‌സ് ഇൻ അഗ്രികൾച്ചർ പ്രോഗ്രാമിന് അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, നൂതന കാർഷിക സാങ്കേതിക വിദ്യകൾ എന്നിവ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്‌മെന്റും ലഭിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഓൺലൈനായി അപേക്ഷിക്കാം. www.amrita.edu/agriculture.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA