SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.19 AM IST

ഷീ സ്‌കൂട്ടർ:അപേക്ഷ ക്ഷണിച്ച് ഫിഷറീസ് വകുപ്പ്

a

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി വനിതകൾക്കായുള്ള ഷീ സ്‌കൂട്ടർ പദ്ധതി ഉടൻ. ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ 1 ലക്ഷം രൂപ സബ്‌സിഡി നൽകുന്ന പദ്ധതിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. 7 വരെ അപേക്ഷ സ്വീകരിക്കും. 1 ലക്ഷം രൂപകഴിഞ്ഞുള്ള തുക ഗുണഭോക്താവ് ബാങ്ക് വായ്പയായി കണ്ടെത്തണം. സ്വന്തമായി ഇരുചക്രവാഹനം ഇല്ലാത്ത വനിതകൾ, ഏതെങ്കിലും മത്സ്യ ഗ്രാമത്തിൽ സ്ഥിര താമസക്കാരി, മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം, കുറഞ്ഞത് 2 വർഷമായി മത്സ്യകച്ചവടം ഉപജീവനമായി സ്വീകരിച്ചവർ, 10-ാം ക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യത എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.മത്സ്യത്തൊഴിലാളി വനിതകൾക്ക് 45 വയസ്സും സാഫ് സംരംഭകർക്ക് 50 വയസുമാണ് പ്രായപരിധി. താൽപ്പര്യമുള്ളവർ മത്സ്യ ഭവനിലോ ജില്ലാ ഫിഷറീസ് ഓഫീസിലോ അപേക്ഷ സമർപ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA