450 കോടിയുടെ മെഡി. ഉപകരണക്കൊള്ള, കവർപോലും പൊട്ടിക്കാതെ വെന്റിലേറ്ററുകൾ
കൂടിയ വിലയ്ക്ക് ഗുണമേന്മയില്ലാത്ത മരുന്നുകൾ വാങ്ങിക്കൂട്ടിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് മെഡിക്കൽ ഉപകരണ കൊള്ളയും
കൂടിയ വിലയ്ക്ക് ഗുണമേന്മയില്ലാത്ത മരുന്നുകൾ വാങ്ങിക്കൂട്ടിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് മെഡിക്കൽ ഉപകരണ കൊള്ളയും
സംസ്ഥാനത്തെ സർക്കാർ ഹോമിയോ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയാൽ കുറിപ്പടികിട്ടുമെങ്കിലും മരുന്നില്ല. മരുന്ന് വേണമെങ്കിൽ വൻവിലകൊടുത്ത് പുറത്തുനിന്ന് വാങ്ങണം.
തിരുവനന്തപുരം: എൻ.ടി.പി.സിയിൽ നിന്ന് 177 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി. എൻ.ടി.പി.സിയുടെ ബാർഹ് സ്റ്റേജ്-1 നിലയത്തിൽ നിന്ന് 80 മെഗാവാട്ടും ബാർഹ് സ്റ്റേജ്-2 നിലയത്തിൽ നിന്ന 97 മെഗാവാട്ടുമാണ് വാങ്ങുക. 80 മെഗാവാട്ടിന് യൂണിറ്റിന് 5.52 രൂപയും 97 മെഗാവാട്ടിന് യൂണിറ്റിന് 4.67 രൂപയുമാണ് നിരക്ക്. 2029 ഏപ്രിൽ 30 വരെയാണ് കരാർ.
തിരുവനന്തപുരം: ഭക്ഷണശാലകളിലെ ശുചിത്വക്കുറവ് പകർച്ചവ്യാധി ഭീഷണിയടക്കം ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലിന് നഗരസഭ.
തിരുവനന്തപുരം: ഊർജ്ജ പ്രതിസന്ധിയിലും രാത്രി പവർ കട്ട് ഒഴിവാക്കാനാകുന്നത് ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടുന്നതിനാൽ.
തിരുവനന്തപുരം: പൈപ്പിടാൻ റോഡ് വെട്ടിക്കുഴിക്കുന്നതുമൂലമുള്ള ദുരിതം ഒഴിവാക്കാൻ പുതിയ സംവിധാനം വരുന്നു.ഡൽഹിയിലടക്കം വിവിധ സംസ്ഥാനങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന മൈക്രോ ടണലിംഗ് രീതി വൈകാതെ തലസ്ഥാനത്തും നടപ്പാകും.
കേരളം 2040ൽ സോളാർ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകണമെങ്കിൽ കേരളത്തിന് പുറത്തും പദ്ധതികൾ വേണമെന്ന് ശുപാർശ.
വൈദ്യുതി അപകടങ്ങളിൽപ്പെടുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കുമടക്കം ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടതല്ലേ എന്ന് കെ.എസ്.ഇ.ബിയോട് റഗുലേറ്ററി കമ്മിഷൻ.
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രതിവിധിയായി നടപ്പാക്കുന്ന ബെസ് (ബാറ്ററി എനർജി സ്‌റ്റോറേജ്) പദ്ധതിയിലെ ആദ്യത്തേത് പൂർത്തിയായി. കാസർകോട് മുള്ളേരിയയിലാണ് 15 മെഗാവാട്ട് വൈദ്യുതി ശേഖരിച്ച് രാത്രി പീക്ക് സമയം 4 മണിക്കൂർ വരെ വിതരണം ചെയ്യാവുന്ന സംവിധാനം പൂർത്തിയായത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി അനുമതി നൽകിയാൽ ഉടൻ പരീക്ഷണാർത്ഥം വൈദുതി കടത്തിവിട്ട് സ്‌റ്റോറേജ് പ്രക്രിയ ആരംഭിക്കും. കെ.എസ്.ഇബി സബ് സ്‌റ്റേഷനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്താണ് ബെസ് സജ്ജമാക്കിയത്. 70 കോടിയോളം രൂപയാണ് നിർമ്മാണ ചെലവ്. ഒപ്പേറ എനർജിക്കാണ് നിർമ്മാണ ചുമതല.
തിരുവനന്തപുരം:വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിൻറെ ഭാഗമായി 500 മെഗാവാട്ട് 25 വർഷത്തേക്ക് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ച് കെ.എസ്.ഇ.ബി. ശക്തി ബി-4 പദ്ധതിയുടെ കേന്ദ്ര കൽക്കരിമന്ത്രാലയം കേരളത്തിന് അനുവദിച്ച കൽക്കരി (കോൽ ലിങ്കേജ്) ഉപയോഗിച്ചാണ് വൈദ്യുതി വാങ്ങുക.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡെന്റൽ വിഭാഗം ശക്തിപ്പെടുത്തുന്നു.
തിരുവനന്തപുരം: 'സൂര്യ'യുടെ പരിപാടികൾ അധികവും അരങ്ങുണരുന്നത് വൈകിട്ട് 6.45ന്. നിഴലും വെളിച്ചവും ശബ്ദസൗകുമാര്യവുമൊരുക്കിയ ആസ്വാദന തലങ്ങൾ ഓർമ്മയാക്കി സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങിയതും ഇന്ന് സംസ്കാരം നിശ്ചയിച്ചിരിക്കുന്നതും വൈകിട്ട് 6.45ന്. 'സൂര്യ' എന്ന രണ്ടക്ഷരത്തിലൂടെ മലയാള മനസിൽ സമാനതകളില്ലാത്ത കലാനുഭവങ്ങളൊരുക്കിയാണ് കൃഷ്ണമൂർത്തിയുടെ മടക്കം.
തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിലേറെയായി തലസ്ഥാനത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായ മൃഗശാല ഉൾപ്പെടുന്നത് രാജ്യത്തെ 14 ലാർജ് കാറ്റഗറി 'സൂ' പട്ടികയിൽ.
തിരുവനന്തപുരം: വരും മാസങ്ങളിലെ ആവശ്യകത പൂർണമായും പരിഹരിക്കാനുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകാത്തതിനാൽ, പവർകട്ട് പ്രതിസന്ധി അടുത്തമാസത്തേക്കും നീണ്ടേക്കും.
തിരുവനന്തപുരം: കൂടുതൽ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ചർച്ച നടത്തി കെ.എസ്.ഇ.ബി.
കാലവർഷം ദുർബലമായിരിക്കെ സംസ്ഥാനം കടുത്ത ചൂടിലേക്ക്. ഇന്ന് അന്തരീക്ഷതാപനില സാധാരണയേക്കാൾ 4 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാവകുപ്പിൻറെ മുന്നറിയിപ്പ്. ഇന്നലെ ഉയർന്ന ചൂട് പുനലൂരിൽ(36ഡിഗ്രി) രേഖപ്പെടുത്തി. ബുധനാഴ്ച പുനലൂരിൽ 37 ഡിഗ്രിയായിരുന്നു. സെപ്റ്റംബറിലെ ഉയർന്ന ചൂടായിരുന്നു ഇത്. കോഴിക്കോട് ഇന്നലെ 35 ഡിഗ്രിയായിരുന്നു. കോട്ടയം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ 34 ഡിഗ്രി കടന്നു.
തിരുവനന്തപുരം: വള്ളക്കടവിലെ ജൈവവൈവിദ്ധ്യ മ്യൂസിയത്തിൽ ഇനി നദികളെക്കുറിച്ചും വിശദമായി അറിയാം.ജൈവ വൈവിദ്ധ്യത്തിന്റെ അറിവുകൾ പകരുന്ന കാഴ്ചകൾക്കൊപ്പമാണ് നദികളെക്കുറിച്ചുള്ള പ്രത്യേക മ്യൂസിയം ഒരുക്കുന്നത്.മ്യൂസിയം സ്ഥാപിക്കുന്നതിനായി സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് കഴിഞ്ഞ ദിവസം താത്പര്യപത്രം ക്ഷണിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരവേ, യു.പി, ഹിമാചൽ സംസ്ഥാനങ്ങളിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും.
തിരുവനന്തപുരം: കൽക്കരി ക്ഷാമവും കാലാവസ്ഥ വ്യതിയാനവും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ സാദ്ധ്യമായ സോളാർ പ്രതിവിധിപോലും കാണാതെ കേരളം ഇരുട്ടിൽ തപ്പുന്നു. ഗാർഹിക സോളാർ പാനലുകൾ സ്ഥാപിക്കാൻ മുന്നോട്ടുവരുന്നവർക്ക് ട്രാൻസ്‌ഫോർമർ ശേഷിയുടെ പേരിൽ കണക്ഷൻ നിരസിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 500 മെഗാവാട്ട് സോളാർ വൈദ്യുതി ശേഖരിച്ച് നാലു മണിക്കൂർ ഉപയോഗിക്കാവുന്ന അഞ്ച് ബെസ് പദ്ധതികൾ നിർമ്മാണഘട്ടത്തിലാണ്. അതിനും വേണ്ടത്ര വേഗതയില്ലെന്ന് ആക്ഷേപമുണ്ട്.
തിരുവനന്തപുരം: 'വില എത്ര കൂടിയാലും വേണ്ടില്ല വൈദ്യുതി എവിടെ നിന്നെങ്കിലും വാങ്ങണം, പവർകട്ട് ഒഴിവാക്കണം' ഇന്നലെ കെ.എസ്.ഇ.ബി കോർ കമ്മിറ്റി യോഗത്തിലുയർന്ന അഭിപ്രായം.
തിരുവനന്തപുരം:തലസ്ഥാന ജില്ലയുടെ കളക്ടർ എന്ന ഉത്തരവാദിത്തം പരാതിക്കിട നൽകാത്തവിധം മികച്ച രീതിയിൽ നിർവഹിച്ചാണ് അനുകുമാരി ഒഴിയുന്നത്. ജി.എസ്.ടി സ്‌പെഷ്യൽ കമ്മീഷണറായാണ് പുതിയ നിയമനം.ഐ.ടി മിഷൻ ഡയറക്ടറായിരിക്കെയാണ് അനുകുമാരി തിരുവനന്തപുരം കളക്ടറായി എത്തുന്നത്.
പീക്ക് സമയ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ പകൽ സമയം ഉപഭോഗത്തിന് നിരക്കിളവ് (ഇൻസെന്റീവ്) ഉൾപ്പെടെ പരിഗണിക്കണമെന്ന് കെ.എസ്.ഇ.ബിയോട് റഗുലേറ്ററി കമ്മിഷൻ.
തിരുവനന്തപുരം: അഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ മാറിവരുന്ന സർക്കാറുകൾ കാട്ടിയ അനാസ്ഥമൂലം ഇരുട്ടിൽ തപ്പുന്ന കേരളം ഒടുവിൽ പ്രതിവിധി തേടുന്നു.
മഴ പെയ്യുകയോ ചൂട് കുറയുകയോ ചെയ്യാതെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതപരിഹാരമുണ്ടാവില്ല.
തിരുവനന്തപുരം: വീട്ടിലും തൊഴിലിടത്തും മാത്രമല്ല വഴിയോരങ്ങളിൽ വരെ കുഴഞ്ഞു വീണുള്ള മരണങ്ങൾ കൂടുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷ കാലയളവിലെ മഴക്കുറവ് 25 ശതമാനമായി ഉയർന്നു. 1837.1 മി. മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മി. മീ ആണ് ഇന്നലെവരെ ലഭിച്ചത്. ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും കുറച്ച് മഴ ലഭിച്ചത്. വയനാട് 52 ശതമാനവും ഇടുക്കിയിൽ 46 ശതമാനവുമാണ് മഴക്കുറവ്.
തിരുവനന്തപുരം: സമയമോ, ദൈർഘ്യമോ പറയാതെയുള്ള വൈദ്യുതി കട്ട് ജനത്തിന്റെ ഉറക്കം കെടുത്തുന്നു.
ഹിറ്റ് സിനിമകളൊരുക്കി പേരെടുക്കാൻ ആഗ്രഹിക്കുന്ന സംവിധായകർക്കിടയിൽ വ്യത്യസ്തനായി സഞ്ചരിക്കുകയായിരുന്നു ആർ. ശരത്.
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. ഇന്നും നാളെയും 3 മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം പലതരം പനികളിൽ പൊള്ളുകയാണ് കേരളം. പകർച്ചപ്പനിയും ഡെങ്കിപ്പനിയും എലിപ്പനിയും ചുക്കുൻഗുനിയയുമടക്കം ഗ്രാമ- നഗരഭേദമന്യേ പടരുന്നു.
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് 23% മഴക്കുറവ്. ചൂടും കടുത്തു. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്. വേനൽകാലത്തെ അവസ്ഥ.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ബാറ്ററി എനർജി സ്‌റ്റോറേജ് സംവിധാനം(ബെസ്) വേഗത്തിലാക്കണമെന്ന് കെ.എസ്.ഇ.ബിക്ക് ആവർത്തിച്ച് നിർദ്ദേശം നൽകി റഗുലേറ്ററി കമ്മിഷൻ.
കവടിയാറിലെ ഭാരത് സേവക് സമാജ് ഓഫീസിൽ ഔദ്യോഗിക തിരക്കുകൾക്കിടയിലും ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ പുറത്തിറക്കുന്നതിനുള്ള അവസാന മിനുക്കുപണിയിലാണ് ബി.എസ്.ബാലചന്ദ്രൻ
ആവശ്യത്തിലധികം ലഭ്യമായ വിലക്കുറവുള്ള പകൽ വൈദ്യുതി രാത്രി ഉപയോഗത്തിന് സംഭരിക്കുന്ന 'ബാറ്ററി എനർജി സ്‌റ്റോറേജ്'(ബെസ്) പദ്ധതികൾ വ്യാപകമാക്കുന്ന നടപടികളിലേക്ക് കെ.എസ്.ഇ.ബി.
എൽനിനോയെ തുടർന്ന് സംസ്ഥാനത്ത് കാലവർഷത്തിൽ വലിയതോതിൽ കുറവുണ്ടാകുമെന്ന ആശങ്ക അകലുന്നു. ജൂണിൽ ആരംഭിച്ച കാലവർഷം സെപ്തംബറിൽ അവസാനിക്കുന്നതോടെ പ്രതീക്ഷിച്ച മഴ സംസ്ഥാനത്ത് ലഭിക്കും. നിലവിൽ മഴക്കുറവ് 21%. 1735.2 മി.മീ ലഭിക്കേണ്ടിടത്ത് 1365.8 മി.മീ മഴ പെയ്തു. എട്ട് ജില്ലകളിൽ ശരാശരി മഴ ലഭിച്ചു.
തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കുണ്ടായ 5000 കോടി രൂപയുടെ ബാദ്ധ്യത ഉപഭോക്താക്കളിൽ നിന്ന് പിരിക്കാൻ നീക്കം. 2
തിരുവനനന്തപുരം: പകൽ വൈദ്യുതി ഉപയോഗത്തിന് കുറഞ്ഞ നിരക്കും രാത്രി പീക്ക് സമയത്ത് കൂടുതൽ നിരക്കും ബാധകമാകുന്ന ടി.ഒ.ഡി (ടൈം ഓഫ് ഡേ) ബില്ലിംഗ് സംവിധാനം വ്യാപകമാക്കാൻ നിർദ്ദേശം.
തിരുവനന്തപുരം: വെയിലും മഴയും അവഗണിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ഓണനാളുകളിലും തുടരും.
തിരുവനന്തപുരം: അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങൾ സർക്കാർ സ്ഥാപനങ്ങളുടെ വളപ്പുകളിൽ വച്ചുപിടിപ്പിക്കും. സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡാണ് തിരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങളുടെ വളപ്പുകളിൽ 'ചെറുവനങ്ങൾ' സജ്ജമാക്കുക. 20 സെൻറിൽ കുറയാത്ത സ്ഥലം ഇതിനായി മാറ്റിവയ്ക്കും. സർക്കാർ സ്‌കൂളുകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമാവും. പദ്ധതി ആദ്യമായി നടപ്പാക്കുന്നതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന 4 സ്ഥാപനങ്ങൾക്ക് 2.5 ലക്ഷം രൂപയുടെ സഹായം ജൈവവൈവിദ്ധ്യബോർഡ് നൽകും. അടുത്തഘട്ടത്തിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും.
സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതർക്കുള്ള ധന സഹായ വിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കെ, ധനവകുപ്പിന് കത്തയച്ച് ആരോഗ്യ വകുപ്പ്.
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മെത്രാഭിഷേക രജത ജൂബിലിയുടെ നിറവിലാണ്. കാരുണ്യത്തിന്റെ പ്രകാശഗോപുരമായി സഭയെ പുതുവഴികളിലൂടെ നയിക്കുന്ന ഇടയന്റെ മെത്രാഭിഷേക രജതജൂബിലി സമാപനം വിപുലമായ പരിപാടികളോടെ ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 8.30ന് ആരംഭിക്കുന്ന ചടങ്ങുകളിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കാളികളാവും. വിശ്വാസവും സ്‌നേഹവും ജീവിതമാക്കിയ, സമൂഹ്യസേവനം ജീവിതചര്യയാക്കി ആത്മീയതയുടെ മാതൃകാപാതയൊരുക്കുന്ന അദ്ദേഹം 'കേരളകൗമുദി'യോട് സംസാരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ പ്രവർത്തനസമയം മുഴുവൻ രജിസ്‌റ്റേർഡ് ഫാർമസിസ്റ്റുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം കർശനമാക്കാനൊരുങ്ങി ഫാർമസി കൗൺസിൽ. വേദന സംഹാരികളടക്കം ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവസ്തുക്കളുടെ വില്പന തടയാൻ വ്യാപക പരിശോധനയുണ്ടെങ്കിവും വേദന സംഹാരികൾ, മനോരോഗ ചികിത്സക്കുള്ള ചില മരുന്നുകൾ എന്നിവ കുറിപ്പടിയില്ലാതെ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ഇവയുടെ വ്യാപാരം നടക്കുന്നത് ഔഷധ വില്പന കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റില്ലാത്ത സമയങ്ങളിലാണെന്നാണ് ഫാർമസി കൗൺസിൽ വിലയിരുത്തൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യം ഫാർമസി കൗൺസിൽ ആരോഗ്യവകുപ്പിന്റെയടക്കം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിലവിലെ സർക്കാരിന്റെ ശ്രദ്ധയിലുമെത്തിച്ച് സംസ്ഥാനതലത്തിൽ കർശന ഇടപെടലിനാണ് കൗൺസിൽ ശ്രമം.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും. പടിഞ്ഞാറൻ കാറ്റിന്റെ ശക്തികുറഞ്ഞതോടെയാണിത്. ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. വിവിധ ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ കാര്യമായ മാറ്റം സൃഷ്ടിക്കാത്ത സാഹചര്യമാണിപ്പോൾ.
കാലാവസ്ഥാ വ്യതിയാനങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ നൽകുന്ന രീതികൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം: വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടിയെത്തുമ്പോൾ നേതാജിക്കൊപ്പം പോരാടിയ കേരളത്തിലെ ഐ.എൻ.എ ഭടന്മാരെയും
ആരോഗ്യ വകുപ്പിൽ നിന്ന് ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് എച്ച്.ഐ.വി ബാധിതർക്ക് മാസം തോറുമുള്ള ആയിരം രൂപ ധനസഹായ വിതരണം നിലച്ചിട്ട് രണ്ട് വർഷം.എച്ച്.ഐ.വി ബാധിതർക്കുള്ള മരുന്ന് മുടക്കമില്ലാതെ കിട്ടുന്നുണ്ടെങ്കിലും ധനസഹായം മുടങ്ങിയത് ഭൂരിഭാഗം പേരുടെയും ജീവിതം ദുരിതത്തിലാക്കി.
തിരുവനന്തപുരം: യുവ വനിതാ ഡോക്ടറുടെ ജീവൻ രക്ഷിക്കാൻ ബ്ലെഡ് സ്റ്റെം സെൽ തേടുകയാണ് മെഡിക്കൽ സംഘം.
തിരുവനന്തപുരം: 90% പേർക്കും ദന്തക്ഷയവും മോണരോഗവുമെന്ന് ഡെന്റൽ കൗൺസിൽ ഒഫ് കേരള, സർക്കാരിന് അവസാനമായി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും പ്രതിരോധ-ബോധവത്കരണം വേണമെന്ന ശുപാർശയിൽ നടപടിയില്ല.
മഴ കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗം വർദ്ധിച്ച്, തിങ്കളാഴ്ച പീക്ക് സമയ ഉപഭോഗം 4,658 മെഗാവാട്ടായി
തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിലെ കാലതാമസത്തിൽ തീരദേശത്തുയർന്ന പ്രതിഷേധം ശമിപ്പിക്കാൻ ആശ്വാസ വാക്കുമായി മുഖ്യമന്ത്രിയും മന്ത്രിമാരും.