
തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ പുതിയ വിക്ഷേപണ വാഹനമായ ( നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ(എൻ.ജി.എൽ.വി ) രൂപകല്പന ചെയ്യുന്നതിനുള്ള ടീം ലീഡറായ ഇ.എസ്. പത്മകുമാറിനെ വട്ടിയൂർക്കാവിലെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് ഡയറക്ടറായി നിയമിച്ചു. ഡോ. ശ്യാംദയാലദേവ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം.
തൃശ്ശൂർ മൂർക്കനിക്കരയിൽ പരേതനായ ഇ.കെ. ശങ്കരന്റെയും പി. എൻ. സരസ്വതിയുടെയും മകനായ പത്മകുമാർ തിരുവനന്തപുരം സി.ഇ.ടി, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. 1986ൽ വി.എസ്.എസ്.സിയിൽ ചേർന്നു. ഗ്രൂപ്പ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, കൺട്രോൾ, അസോ. ഡയറക്ടർ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. ആർ.കെ. രാധ (സീനിയർ സയന്റിസ്റ്റ്. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ). മകൾ മേധ പത്മകുമാർ എൻജിനിയറാണ്.
ഉപഗ്രഹങ്ങൾക്കും പി.എസ്.എൽ.വി, ജി.എസ്.എൽ.വി വിക്ഷേപണറോക്കറ്റുകൾക്കും ഗതിനിർണ്ണയ സംവിധാനങ്ങൾ വികസിപ്പിക്കുകയും സോഫ്റ്റ് വെയറുകൾ നിർമ്മിക്കുകയും ചെയ്യുന്ന ഐ.എസ്.ആർ.ഒയുടെ സുപ്രധാനയൂണിറ്റാണ് വട്ടിയൂർക്കാവിലെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |