
തൃശൂർ: സീനിയർ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റായി അലക്‌സാണ്ടർ സാമിനെയും (തൃശൂർ) ജനറൽ സെക്രട്ടറിയായി വീണ്ടും കെ.പി.വിജയകുമാറിനെയും (കോഴിക്കോട്) തിരഞ്ഞെടുത്തു. തൃശൂരിൽ നടന്ന മൂന്ന് ദിവസത്തെ സമ്മേളന പരിപാടിയിൽ ഐകകണ്ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. ജോയ് എം.മണ്ണൂർ റിട്ടേണിംഗ് ഓഫീസറായി. മറ്റ് ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പിന്നീട് തിരഞ്ഞെടുക്കും. മുൻ പ്രസിഡന്റ് എ.മാധവൻ (എറണാകുളം),ഡോ.നടുവട്ടം സത്യശീലൻ (കോട്ടയം),സി.എം.കെ.പണിക്കർ (കോഴിക്കോട്) എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.
പി.എഫ് പെൻഷൻ
7,500 രൂപയാക്കണം
കുറഞ്ഞ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ 7,500 രൂപയായി വർദ്ധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെൻഷനിൽ ഡി.എ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മാദ്ധ്യമപ്രവർത്തകർക്ക് കേന്ദ്ര സർക്കാർ പെൻഷൻ ഏർപ്പെടുത്തണം,മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന റെയിൽവേ യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണം,സംസ്ഥാന പത്രപ്രവർത്തക പെൻഷൻ 15,000 രൂപയായി ഉയർത്തണം തുടങ്ങിയവയും സമ്മേളനം ആവശ്യപ്പെട്ടു.
എൻ.ആർ.സുധർമ്മദാസ് രചിച്ച
അയ്യപ്പ ഭക്തിഗാനം പ്രകാശനം ചെയ്തു
ശബരിമല : കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസ് രചന നിർവഹിച്ച രണ്ടാമത്തെ അയ്യപ്പ ഭക്തിഗാനം ''മലയിലുണ്ടയ്യൻ'' പ്രകാശനം ചെയ്തു. സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി എന്നിവർ ചേർന്നായിരുന്നു പ്രകാശനം. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ്, റിപ്പോർട്ടർ മനോജ് കുമാർ.എസ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, ദേവസ്വം പി.ആർ.ഒ അരുൺകുമാർ.ജി.എസ്, എൻ.ആർ.സുധർമ്മദാസ്, ശബരിമല റിപ്പോർട്ടർ ടി.എസ്.സനൽ കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |