
തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥലംമാറ്റങ്ങൾ നടത്തുകയുള്ളൂവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ഒരു തരത്തിലുള്ള ചട്ടലംഘനത്തിനും അനുവദിക്കില്ലെന്നും പറഞ്ഞു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വൻക്രമക്കേടിന് നീക്കമെന്ന കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലംമാറ്റത്തിനായി ലഭിച്ചിട്ടുള്ള കരട് പട്ടിക ദേവസ്വം വിജിലൻസിന് കൈമാറി. പട്ടികയിൽ ഉൾപ്പെട്ടവരുടെ പശ്ചാത്തലം, മുൻകാലങ്ങളിൽ ജോലി ചെയ്തിരുന്ന ക്ഷേത്രങ്ങളിലെ ബാധ്യത, ഓഡിറ്റ് പരാമർശങ്ങൾ എന്നിവ പരിശോധിക്കും. മഹാക്ഷേത്രങ്ങളിൽ പൂജാദ്രവ്യങ്ങൾ വിതരണം ചെയ്യുന്നത് ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുക്കാൻ ആലോചിക്കുന്നുണ്ട്. ഇതിന് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |