SignIn
Kerala Kaumudi Online
Friday, 23 October 2026 2.56 AM IST

കെ. രാധാകൃഷ്‌ണനെ ഇ.ഡി ചോദ്യം ചെയ്‌തു

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെ.രാധാകൃഷ്‌ണൻ എം.പിയെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ 11നാരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് ആറരയോടെ അവസാനിച്ചു. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ബാങ്കിൽ നടന്ന ഇടപാടുകൾ, പാർട്ടി അക്കൗണ്ടുകൾ തുടങ്ങിയവയുടെ വിവരങ്ങളാണ് ചോദിച്ചത്.

എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയതായി രാധാകൃഷ്‌ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ അവർക്ക് ബോദ്ധ്യപ്പെട്ടു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം ഭൂമി, അക്കൗണ്ട് തുടങ്ങിയവയുടെ വിവരങ്ങളും രേഖകളും മുൻകൂട്ടി നൽകിയിരുന്നു. ചോദ്യം ചെയ്യലല്ല, ചിലരുടെ മൊഴികളിൽ വിശദീകരണമാണ് ചോദിച്ചത്.

ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ ചില കാര്യങ്ങൾ അറിയാനാണ് വിളിപ്പിച്ചത്. അക്കാലത്തും ഇപ്പോഴും ജില്ലാ കമ്മിറ്റിക്ക് കരുവന്നൂർ ബാങ്കിൽ അക്കൗണ്ടില്ല. പ്രാദേശിക കമ്മിറ്റികൾക്കുണ്ടാകാം. ബാങ്കിലെ വായ്പാ ഇടപാടുകളിൽ താൻ ഇടപെട്ടിട്ടില്ല. ഇടപെട്ടെന്ന മൊഴി ആരും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K RADHAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA