
തിരുവനന്തപുരം: കേരളത്തിലെ കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കിഫ്ബി ഒരു വെള്ളാനയാണ് എന്ന് ഞങ്ങൾ പണ്ടേ പറഞ്ഞതാണ്. അന്ന് പരിഹസിച്ചവർ ഇപ്പോൾ മറുപടി പറയണം. ഈ പ്രസ്ഥാനം ഇനി ഒരു ശാപമായി മാറരുത്. കേരളത്തിൽ യാത്ര പണ്ടേ സൗജന്യമാണ്. ടോൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. വരുമാനം ഉണ്ടാക്കാൻ പദ്ധതികൾ രൂപീകരിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |