
ആലപ്പുഴ:എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസ് അനുഭാവികളായ അഞ്ചുപേർക്കെതിരെ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു. സിജുസാമുവൽ, കെ.പി. ഹംസ, ജാഫർ കെ.അലിയാർ കാട്ടികുന്നത്ത്, അബ്ദുൾഖാദർ റെഷി, പി.സി.പുലാമന്തോൾ എന്നീ പ്രൊഫൈൽ ഉടമകൾക്കെതിരെയാണ് ഐ.ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. രണ്ടുപേരുടെ സോഷ്യൽമീഡിയ പ്രൊഫൈലുകളിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോകളുണ്ടെന്ന് കണ്ടെത്തി.തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുണ്ടായ മുഖ്യമന്ത്രിതർക്കത്തിനിടെയായിരുന്നു കെ.സി.വേണുഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. രണ്ടുമാസം മുമ്പ് കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് നടപടി. അന്വേഷണത്തിന് സൈബർ വിഭാഗം ഐ.ജിയെ ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |