SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

കള്ളനാണയങ്ങളെ തുറന്നുകാട്ടും: കെ.ടി.ജലീൽ

dfg

തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ല

തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീൽ എം.എൽ.എ. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് ഫേസ്ബുക്കിൽ കുറിച്ച ജലീൽ അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും അറിയിച്ചു. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വർഗസ്ഥനായ ഗാന്ധിജി'യെന്ന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ ഉണ്ടാകും.

അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരും. സി.പി.എം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ .അജിത്കുമാറിനെതിരായ മലപ്പുറം മുൻ എസ്.പി സുജിത് ദാസിന്റെ വെളിപ്പെടുത്തലിലും പി.വി അൻവറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് ജലീൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും ജലീൽ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA