SignIn
Kerala Kaumudi Online
Saturday, 24 October 2026 9.35 AM IST

അഭിമുഖത്തിന് കയറിയത് ഒരുമിച്ച്

h

ന്യൂഡൽഹി: ദ ഹിന്ദു ലേഖിക, പി.ആർ ഏജൻസി സി.ഇ.ഒ വിനീത് ഹൻഡ, സി.പി.എം മുൻ എം.എൽ.എ ടി.കെ. ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ എന്നിവർ അഭിമുഖത്തിന് മുഖ്യമന്ത്രിയുടെ മുറിയിലേക്ക് ഒരുമിച്ചാണ് കയറിയതെന്ന് സൂചന. രണ്ടുപേർ മാത്രമാണുണ്ടായിരുന്നതെന്നും അഭിമുഖം നടക്കെയാണ് വിനീത് വന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കേരള ഹൗസ് വളപ്പിലെ കൊച്ചിൻ ഹൗസിലായിരുന്നു അഭിമുഖം. ഇതിന്റെ ഫോട്ടോയെടുത്തിരുന്നു. കേരള ഹൗസിൽ മാദ്ധ്യമപ്രവർത്തക എത്തും മുൻപ് വിനീത് എത്തിയിരുന്നു. മൂവരെയും കടത്തിവിടണമെന്ന് ഗേറ്രിലെ സുരക്ഷാ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നതായും സൂചനയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA